മലയാളം വാര്‍ത്ത

(Updated Every 15 minutes)
Share    

മരക്കൂട്ടത്ത് വന്‍ പ്രതിഷേധം; പോലീസ് സംരക്ഷണത്തില്‍ മലകയറിയ സുഹാസിനി രാജ് യാത്ര ...
Oneindia Malayalam പത്തനംതിട്ട: കനത്ത പ്രതിഷേധങ്ങള്‍ക്കിടെ മലകയറിയ ന്യൂയോര്‍ക്ക് ടൈംസിന്റെ വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിനെ മരക്കൂട്ടത്ത് പ്രതിഷേധക്കാര്‍ തടഞ്ഞു. പോലീസ് സംരക്ഷണം ഉണ്ടായിട്ടും പ്രതിഷേധക്കാരെ മറികടന്ന് മുന്നോട്ട്... ---

ഹര്‍ത്താല്‍ തുടങ്ങി; കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്
കോഴിക്കോട്: ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി പിന്തുണയോടെ ശബരിമല കർമസമിതി പ്രഖ്യാപിച്ച ഹർത്താലിൽ അങ്ങിങ്ങ് അക്രമം. കോഴിക്കോട്ട് മൂന്നിടത്തും മലപ്പുറത്ത് ചമ്രവട്ടത്തും കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്തും കൊച്ചിയിലും സ്വകാര്യവാഹനങ്ങൾ ഓടുന്നുണ്ട്. കോഴിക്കോട് കുന്ദമംഗലത്തും കുണ്ടായിത്തോടിലും കെ.എസ്.ആർ.ടി.സി സ്കാനിയ ബസുകൾക്ക് നേരെ കല്ലേറുണ്ടായി. ബൈക്കിലെത്തിയവരാണ് പുലർച്ചെ കുന്ദമംഗലത്ത് കല്ലേറ് നടത്തിയത്. ചമ്രവട്ടത്തും കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരേയാണ് ആക്രമണമുണ്ടായത്. സംഘർഷമുണ്ടായ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നത് നിർത്തിവെച്ചു. ഹർത്താലിനോടനുബന്ധിച്ച് വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

രാജീവ്‌ഗാന്ധി കെട്ടിടത്തിന്‌ പണം നല്‍കിയില്ല; സോണിയാഗാന്ധിക്കെതിരേ കേസ്‌
Language: 
Malayalam
Effective Date: 
Wed, 2016-06-08 (All day)
Expiry Date: 
Wed, 2016-06-08 (All day)

തിരുവനന്തപുരം: രാജീവ്‌ ഗാന്ധിയുമായി ബന്ധപ്പെട്ട കെട്ടിടം പണിത ഇനത്തില്‍ പണം നല്‍കിയില്ലെന്ന്‌ കാണിച്ച്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാഗാന്ധിക്കെതിരേ കേരളത്തില്‍ കേസ്‌. രാജീവ്‌ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ ഡവലപ്‌മെന്റ്‌ സ്‌റ്റഡീസിന്‌ വേണ്ടി കെട്ടിടം പണിതവകയില്‍ കോണ്‍ഗ്രസുകാര്‍ പണം നല്‍കിയില്ലെന്ന്‌ ആരോപിച്ച്‌ പാര്‍ട്ടി അദ്ധ്യക്ഷയ്‌ക്കെതിരേ തിരുവനന്തപുരം ആസ്‌ഥാനമാക്കിയുള്ള കണ്‍സ്‌ട്രക്ഷന്‍ കമ്പനിയാണ്‌ കേസുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌.

News Image: 
mangalam malayalam online newspaper

read more


ഞങ്ങള്‍ ഒരുമിച്ച് ജയിക്കും, ഒരുമിച്ച് തോല്‍ക്കും...ഇതു താന്‍ടാ ക്യാപ്റ്റന്‍, വൈറലായി ട്വീറ്റ്!!
ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ അവിസ്മരണീയ ജയത്തിന്റെ ത്രില്ലിലാണ് ഇന്ത്യന്‍ ടീം. പരാജയഭീതിയില്‍ നിന്നാണ് വിരാട് കോലിയുടെ കീഴില്‍ ടീം ഇന്ത്യ ജയത്തിലേക്ക് ഫീനിക്‌സ് പക്ഷികളെപ്പോലെ ചിറകടിച്ചുയര്‍ന്നത്. ഏറ്റവും മധുരമുള്ള വിജയമെന്നാണ് ഈ ജയത്തെ ക്യാപ്റ്റന്‍ വിശേഷിപ്പിച്ചത്.,

24കാരിയെ തോക്കിൻ‌മുനയിൽ നിർത്തി അയൽക്കാരൻ പീഡനത്തിനിരയാക്കി
24കാരിയെ അയൽ‌വാസി തോക്കിൻ‌മുനയിൽ നിർത്തി പീഡനത്തിനിരയാക്കി. ഹരിയാനയിലെ ഭവാനി ജില്ലയിൽ കാക്രോലി എന്ന ഗ്രാമത്തിലാണ് സംഭം ഉണ്ടായത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.