Kerala Home - മലയാളം - Mathrubhumi - എന്‍.ഐ.എ അന്വേഷണം ഡി.ജി.പി അട്ടിമറിച്ചേക്കാം; ജുഡീഷ്യല്‍ അന്വേഷണം നടത്തണം-മുല്ലപ്പള്ളി

എന്‍.ഐ.എ അന്വേഷണം ഡി.ജി.പി അട്ടിമറിച്ചേക്കാം; ജുഡീഷ്യല്‍ അന്വേഷണം നടത്തണം-മുല്ലപ്പള്ളി


14 February 2020 08:08

കോഴിക്കോട്: കേരള പോലീസിന്റെ ആയുധങ്ങൾ കാണാതായ സംഭവം ഹൈക്കോടതി നിശ്ചയിക്കുന്ന പ്രത്യേക ജഡ്ജിന്റെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഡിജിപി ലോക്നാഥ് ബെഹ്റ മുൻ എൻ.ഐ.എ ഉദ്യോഗസ്ഥനായത് കൊണ്ട് ഒരു പക്ഷെ എൻ.ഐ.എയുടെ അന്വേഷണത്തെ പോലുംഅദ്ദേഹത്തിന് തടസ്സപ്പടുത്താനാവും. വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നും മുഖ്യമന്ത്രിയും നരേന്ദ്രമോദിയും തമ്മിലുള്ള അന്തർധാര അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപര്യമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. കേന്ദ്രത്തെ ഭയപ്പെടുകയാണ് മുഖ്യമന്ത്രി. നരേന്ദ്രമോദിയുടെ താളത്തിന് തുള്ളുന്ന കുഞ്ഞിരാമനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറരുത്. ഡി.ജി.പിയും നരേന്ദ്രമോദിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ച് മുൻപുംപറഞ്ഞതാണ്. ഇത് ശരിയാണെന്ന് തോന്നിക്കുന്ന തരത്തിലാണ് ഇപ്പോൾ പുറത്ത്വരുന്ന സംഭവങ്ങളെന്നും മുല്ലപ്പള്ളി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയാണ് ഡി.ജി.പിയെ സംരക്ഷിക്കുന്നത്. പിണറായി വിജയനാണോ അതല്ല ഡി.ജി.പി ലോക്നാഥ് ബെഹ്റയാണോ ആഭ്യന്തരമന്ത്രിയെന്ന് വ്യക്തമാവാത്ത അവസ്ഥയാണുള്ളത്. ഒരു കാരണവുമില്ലാതെ കോഴിക്കോട്ടെ രണ്ട് വിദ്യാർഥികൾക്കെതിരേ യു.എ.പി.എ ചുമത്തിയവരോട് ആയുധം കാണാതായ സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരേയു.എ.പി.എ ചുമത്താൻ നിർദേശിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. പതിനാറാം തീയതിക്ക് ശേഷം വിഷയത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹംപറഞ്ഞു.
.
എന്‍.ഐ.എ അന്വേഷണം ഡി.ജി.പി അട്ടിമറിച്ചേക്കാം; ജുഡീഷ്യല്‍ അന്വേഷണം നടത്തണം-മുല്ലപ്പള്ളി. This article is published at 14 February 2020 08:08 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : എന്‍, അന്വേഷണം, അട്ടിമറിച്ചേക്കാം, ജുഡീഷ്യല്‍, അന്വേഷണം, നടത്തണം, മുല്ലപ്പള്ളി


Share