Kerala Home - മലയാളം - Mathrubhumi - നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് പി.ടി. തോമസ്

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് പി.ടി. തോമസ്


21 November 2017 07:17

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവാളികളെ രക്ഷപ്പെടുത്താനും പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കുന്നതുള്ള ശ്രമം നടത്തുന്നതായി പി.ടി. തോമസ് എംഎൽഎ. ഈ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതിയെ കാണാൻ സിനിമ മേഖലയിലുള്ളവർ എത്തിയതും, നടനും എംഎൽഎയുമായ കെ.ബി. ഗണേഷ് കുമാർ പോലീസിനെതിരെ വിമർശനം ഉന്നയിച്ചതും പ്രതിയായ നടൻ കുറ്റവാളിയല്ലെന്ന് പ്രഖ്യാപിച്ചതും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകനും ഇടത് സഹായാത്രകനുമായ സെബാസ്റ്റ്യൻ പോൾ ദിലീപിന് അനുകൂലമായി രംഗത്ത് വന്നത് അത്യന്തം അപഹാസ്യമാണ്. അദ്ദേഹത്ത് പോലുള്ളവരുടെ പ്രസ്താവനയുടെ ഫലമായാണ് പ്രതിയെ അനുകൂലിച്ച് ഇത്രയധികം ആളുകൾ മുന്നോട്ട് വരാൻ കാരണമെന്നും പി.ടി. തോമസ് ആരോപിച്ചു. മുകേഷ്, ഗണേഷ്, ഇന്നസെന്റ് തുടങ്ങിയ ഇടത് അനുകൂല സിനിമാ പ്രവർത്തകർ സർക്കാർ സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ഈ കേസിൽ സമ്മർദ്ദം ചെലുത്തുന്നതിനാണ്. ഇതിന്റെ ഫലമായി പോലീസ് അന്വേഷണം മയപ്പെടുത്തിയെന്ന് സംശയമുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. കേസ് തേച്ചുമായ്ച്ചു കളയാനുള്ള .
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് പി.ടി. തോമസ്. This article is published at 21 November 2017 07:17 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : നടിയെ, ആക്രമിച്ച, കേസ്, അട്ടിമറിക്കാന്‍, ശ്രമമെന്ന്, തോമസ്


Share