Kerala Home - മലയാളം - Mathrubhumi - കോണ്‍ഗ്രസ് എംഎല്‍എയെ ബി.ജെ.പി സ്വകാര്യ വിമാനത്തില്‍ കടത്തിയതായി റിപ്പോർട്ട്

കോണ്‍ഗ്രസ് എംഎല്‍എയെ ബി.ജെ.പി സ്വകാര്യ വിമാനത്തില്‍ കടത്തിയതായി റിപ്പോർട്ട്


20 October 2018 03:44

ബെംഗളൂരു: കർണാടകയിൽ എംഎൽഎമാർ മറുകണ്ടം ചാടാതിരിക്കാനും ചാടാനുമുള്ള വിലപേശലുകൾ തകൃതിയായി നടന്നു കൊണ്ടിരിക്കവെ ഒരു എംഎൽഎയെ ഡൽഹിയിലേക്ക് കടത്തിയതായി റിപ്പോർട്ടുകൾ. മസ്കി മണ്ഡലത്തിൽ നിന്ന് ജയിച്ച എംഎൽഎയായ പ്രതാപ് ഗൗഡ പാട്ടീലാണ് കോൺഗ്രസ്സിന്റെ താവളത്തിൽ നിന്ന് അതിവിദഗ്ധമായികടന്നു കളഞ്ഞത്. എംഎൽഎമാർ ചാടിപ്പോവാതിരിക്കാൻ കോൺഗ്രസ്സ് താവളമൊരുക്കിയ ഈഗിൾടൺ റിസോർട്ടിൽ നിന്ന് വിധാൻ സൗധയിലെ സത്യാഗ്രഹ സമരത്തിന് ഇതുവരെയും പ്രതാപ് ഗൗഡ പാട്ടീൽ എത്തിയിട്ടില്ല. അവിടെ നിന്ന് വിധാൻ സൗധയിലേക്ക് പുറപ്പെട്ട ബസ്സിലും പ്രതാപ് ഗൗഡഇല്ലായിരുന്നു. പ്രതാപ് ഗൗഡയുമായി കോൺഗ്രസ്സ് പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. തുടർന്നുള്ള അന്വേഷണത്തിലാണ് ബെംഗളൂരു എച്ച്എഎൽ വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ വിമാനത്തിൽ ഗൗഡ കടന്നു കളഞ്ഞു എന്ന വിവരം കോൺഗ്രസ്സിന് ലഭിക്കുന്നത്. എവിടേക്കാണ്പോയതെന്ന കാര്യത്തിൽ വ്യക്തതയില്ല. എങ്കിലും ബിജെപിയിലെ സോമശേഖര റെഡ്ഡിയാണ് ഈ ചാക്കിടലിനു പിന്നിലെന്നാണ് രഹസ്യ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. 63കാരനായ പ്രതാപ് ഗൗഡ പാട്ടീൽ കർണാടകയിലെ ഏറ്റവും പാവപ്പെട്ട എംഎൽഎ എന്ന നിലയ.
കോണ്‍ഗ്രസ് എംഎല്‍എയെ ബി.ജെ.പി സ്വകാര്യ വിമാനത്തില്‍ കടത്തിയതായി റിപ്പോർട്ട്. This article is published at 20 October 2018 03:44 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : കോണ്‍ഗ്രസ്, എംഎല്‍എയെ, സ്വകാര്യ, വിമാനത്തില്‍, കടത്തിയതായി, റിപ്പോർട്ട്


Share