Kerala Home - മലയാളം - Mathrubhumi - ലോക് താന്ത്രിക് ജനതാദള്‍ നേതാവ് പി.കോരന്‍ മാസ്റ്റര്‍ അന്തരിച്ചു

ലോക് താന്ത്രിക് ജനതാദള്‍ നേതാവ് പി.കോരന്‍ മാസ്റ്റര്‍ അന്തരിച്ചു


14 June 2018 12:32

പി. കോരൻ മാസ്റ്റർ തൃക്കരിപ്പുർ: ശരത് യാദവ് നയിക്കുന്ന ലോക് താന്ത്രിക് ജനതാദൾ പാർലമെന്ററി ബോർഡ് ചെയർമാൻ പി.കോരൻ മാസ്റ്റർ (81) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ തൃക്കരിപ്പുരിലെ വസതിയിലായിരുന്നു അന്ത്യം. മൃതദേഹം തൃക്കരിപ്പൂർ കെ.എം.കെ സ്മാരക കലാ സമിതിയിലും തൃക്കരിപ്പൂർ തങ്കയം മുഹമ്മദ് അബ്ദുറഹ്മാൻ വായനശാലയിലെയും പൊതുദർശനത്തിനു ശേഷം വൈകീട്ട് നാല് മണിക്ക് തങ്കയം സമുദായ ശ്മശാനത്തിൽ സംസ്ക്കരിക്കും. ഗ്രന്ഥാശാല സംഘം മുൻ കൺട്രോൾ ബോർഡ് അംഗമായിരുന്നു കോരൻ മാസ്റ്റർ. തൃക്കരിപ്പൂരിന്റെ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന ഇദ്ദേഹം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മലബാർ മേഖലയിലെ കരുത്തുറ്റ നേതാവായിരുന്നു. പി.കാർത്ത്യായനിയാണ് ഭാര്യ. മക്കൾ: രാജേഷ് (അധ്യാപകൻ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ), ഷീന (വി.ഇ.ഒ, തൃക്കരിപ്പൂർ), ഷീജ (വില്ലേജ് ഓഫീസ്, കയ്യാർ), പരേതയായ ശ്രീജ മരുമക്കൾ: ദീപ (അധ്യാപിക, ഗവ. ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ ചെറുവത്തൂർ), രമേഷ് കുമാർ (റിട്ട. എയർ ഫോർസ്) പരേതനായ സുധീർ കുമാർ
.
ലോക് താന്ത്രിക് ജനതാദള്‍ നേതാവ് പി.കോരന്‍ മാസ്റ്റര്‍ അന്തരിച്ചു. This article is published at 14 June 2018 12:32 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ലോക്, താന്ത്രിക്, ജനതാദള്‍, നേതാവ്, കോരന്‍, മാസ്റ്റര്‍, അന്തരിച്ചു


Share