Kerala Home - മലയാളം - Mathrubhumi - എം.എം ലോറന്‍സിന്റെ മകള്‍ ഗവര്‍ണറെക്കണ്ടു; പരാതി നല്‍കി

എം.എം ലോറന്‍സിന്റെ മകള്‍ ഗവര്‍ണറെക്കണ്ടു; പരാതി നല്‍കി


09 November 2018 05:55

തിരുവനന്തപുരം: സി.പി.എം നേതാവ് എം.എം ലോറൻസിന്റെ മകൾ ആശ ഗവർണർ പി. സദാശിവത്തെ കണ്ടു. സിഡ്കോ ജീവനക്കാരിയായ തന്നെ ജോലിസ്ഥലത്ത് പീഡിപ്പിക്കുന്നുവെന്ന പരാതിയുമായിട്ടാണ് ആശ ഗവർണറെ കണ്ടത്. തന്നെയും മകനെയും സി.പി.എം നേതാക്കൾ ഭീഷണിപ്പെടുത്തുന്നുവെന്നും ആശ പരാതി നൽകി. ബി.ജെ.പി സമരത്തിൽ ആശയുടെ പ്ലസ്ടു വിദ്യാർഥിയായ മകൻ മിലൻ പങ്കെടുത്തിരുന്നു. ശബരിമല വിഷയത്തിലെ പോലീസ് അറസ്റ്റിനെതിരെ ബി.ജെ.പി തിരുവനന്തപുരത്ത് നടത്തിയ സമരത്തിനിടെയാണ് ലോറൻസിന്റെ കൊച്ചുമകൻ കൂടിയായ മിലൻ സമരപ്പന്തലിൽ എത്തിയത്. ലോറൻസിന്റെ മകൾ ആശപിന്തുണ അറിയിച്ചിട്ടുണ്ടെന്നും സർക്കാർ ജീവനക്കാരി ആയതിനാലാണ് അവർ സമരപന്തലിൽ എത്താതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള പറഞ്ഞിരുന്നു.
.
എം.എം ലോറന്‍സിന്റെ മകള്‍ ഗവര്‍ണറെക്കണ്ടു; പരാതി നല്‍കി. This article is published at 09 November 2018 05:55 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ലോറന്‍സിന്റെ, മകള്‍, ഗവര്‍ണറെക്കണ്ടു, പരാതി, നല്‍കി


Share