Kerala Home - മലയാളം - Mathrubhumi - യു.എ.ഇ. ചാർട്ടേഡ് വിമാനങ്ങൾക്ക് ഇന്ത്യ അനുമതി നിഷേധിക്കുന്നു

യു.എ.ഇ. ചാർട്ടേഡ് വിമാനങ്ങൾക്ക് ഇന്ത്യ അനുമതി നിഷേധിക്കുന്നു


16 May 2021 08:44

ദുബായ് : ഇന്ത്യൻ നഗരങ്ങളിലേക്ക് ചാർട്ടേഡ് വിമാനസർവീസുകൾ നടത്തുന്നതിന് യു.എ.ഇ. യിലെ വിമാനക്കമ്പനികൾക്കുള്ള അനുമതി റദ്ദാക്കുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി യു.എ.ഇ. യുടെ വിമാനങ്ങൾ ഇന്ത്യയിലേക്ക് ഒട്ടേറെ ചാർട്ടേഡ് സർവീസുകൾ നടത്തുന്നുണ്ട്. എന്നാൽ ജൂലായ് നാല് മുതലുള്ള വിവിധ ചാർട്ടേഡ് സർവീസുകൾക്ക് ഇന്ത്യ അനുമതി നൽകാൻ വിസമ്മതിക്കുകയാണ്. അതേസമയം ഇന്ത്യയുടെ വിമാനങ്ങൾ സർവീസ് നടത്തുന്നുമുണ്ട്.യു.എ.ഇ.യുടെ വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, ഫ്ളൈ ദുബായ്, എയർ അറേബ്യ, ഇത്തിഹാദ് എന്നിവയുടെ വിമാനങ്ങൾ ഇതിനകം വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് ചാർട്ടേഡ് സർവീസുകൾ വിവിധ സംഘടനകൾക്കായി നടത്തിയിരുന്നു. ഇവയുടെ കൂടി വരവോടെ വന്ദേ ഭാരത് മിഷനിലുള്ള ഇന്ത്യൻ വിമാനങ്ങളിലെ തിരക്ക് കുറഞ്ഞിരുന്നു. യു.എ.ഇ. വിമാനങ്ങൾക്ക് ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇറങ്ങാനുള്ള അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം നൽകാത്തതാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണമായി പറയുന്നത്. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും അധികൃതർ രണ്ട് ദിവസമായി ചർച്ചകൾ നടത്തിയെങ്കിലും പരിഹാരം കണ്ടിരുന്നില്ല. ഇതേത്തുടർന്ന് ശനിയാഴ്ച ഷാർജയിൽനിന്ന് ലഖ്നൗവിലേക്കുള്ള സർവീസ് അനിശ്ചി.
യു.എ.ഇ. ചാർട്ടേഡ് വിമാനങ്ങൾക്ക് ഇന്ത്യ അനുമതി നിഷേധിക്കുന്നു. This article is published at 16 May 2021 08:44 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ചാർട്ടേഡ്, വിമാനങ്ങൾക്ക്, ഇന്ത്യ, അനുമതി, നിഷേധിക്കുന്നു