Kerala Home - മലയാളം - Mathrubhumi - പുതിയ നായകന് കീഴില്‍ ആദ്യ വിജയം തേടി കൊല്‍ക്കത്ത, എതിരാളികള്‍ ഹൈദരാബാദ്

പുതിയ നായകന് കീഴില്‍ ആദ്യ വിജയം തേടി കൊല്‍ക്കത്ത, എതിരാളികള്‍ ഹൈദരാബാദ്


18 October 2020 04:18

അബുദാബി: ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. അബുദാബി ഷെയ്ഖ് സയെദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 3.30 ന് മത്സരം ആരംഭിക്കും. പുതിയ നായകൻ ഒയിൻ മോർഗന് കീഴിൽ ആദ്യവിജയം സ്വന്തമാക്കാനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്നിറങ്ങുന്നത്. മുംബൈ ഇന്ത്യൻസിനെതിരെ മോർഗന്റെ നേതൃത്വത്തിലാണ് കളിക്കാനിറങ്ങിയതെങ്കിലും കൊൽക്കത്ത എട്ടുവിക്കറ്റിന്റെ കൂറ്റൻ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. സൺറൈസേഴ്സിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ചെന്നൈ സൂപ്പർ കിങ്സിനോട് 20 റൺസിന് തോൽവി വഴങ്ങിയാണ് സൺറൈസേഴ്സ് ഇന്നിറങ്ങുന്നത്. അതുകൊണ്ടുതന്നെ വിജയത്തിൽ കുറഞ്ഞതൊന്നും ഇരുടീമുകളും പ്രതീക്ഷിക്കുന്നില്ല. മികച്ച ബാറ്റിങ് ലൈനപ്പുണ്ടെങ്കിലും താരങ്ങൾ ഫോമിലേക്കുയരാത്തത് കൊൽക്കത്തയ്ക്ക് കനത്ത തിരിച്ചടിയാണ്. കൂറ്റൻ സ്കോർ കണ്ടെത്താൻ ബാറ്റ്സ്മാൻമാർക്ക് കഴിയുന്നില്ല. ഓപ്പണർ ശുഭ്മാൻ ഗിൽ മാത്രമാണ് സ്ഥിരതയോടെ കളിക്കുന്നത്. നിതീഷ് റാണ, ദിനേഷ് കാർത്തിക്ക്, ആന്ദ്രെ റസ്സൽ തുടങ്ങിയ ബാറ്റ്സ്മാൻമാർക്ക് ഇതുവരെ ഫോം കണ്ടെത്താനായിട്ടില്ല,. മോർഗനും കമ്മിൻസും ഫോമിലേക്കുയർന്നത് ടീമിന് ആശ്വാസം പകരുന്നുണ്ട്. ബൗളിങ്ങിൽ ഭേദപ്പെട്ട പ്രകടനം ടീം കാഴ്ചവെയ്ക്കുന്നുണ്ട്. സുനിൽ നരെയ്ൻ ഇന്ന് കളിച്ചേക്കും. സൺറൈസേഴ്സിനും ബാറ്റിങ്ലൈനപ്പാണ് പ്രധാന പ്രശ്നം. ഓപ്പണർമാരായ ജോണി ബെയർസ്റ്റോയും ഡേവിഡ് വാർണറും മനീഷ് പാണ്ഡെയും കെയ്ൻ വില്യംസണുമെല്ലാം മികച്ച ഫോമിലാണ്. എന്നാൽ അവസാന ഓവറുകളിൽ തകർപ്പൻ ഷോട്ടുകൾ കളിച്ച് സ്കോർ വേഗം കൂട്ടാൻ ഒരു പിഞ്ച് ഹിറ്റർ ടീമിലില്ല. ഭുവനേശ്വർ കുമാർ നാട്ടിലേക്ക് മടങ്ങിയതോടെ ബൗളിങ്ങിൽ മൂർച്ച കുറഞ്ഞു. എന്നാൽ സന്ദീപ് ശർമ നന്നായി എറിയാൻ തുടങ്ങിയതോടെ പ്രശ്നം ഏറെക്കുറെ പരിഹരിച്ചു. റാഷിദ് ഖാനും നടരാജനുമാണ് ടീമിന്റെ പ്രധാന ബൗളിങ് ആയുധങ്ങൾ. സീസണിൽ ഇരുടീമുകളും രണ്ടാം തവണയാണ് ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തിൽ കൊൽക്കത്ത ഏഴ് വിക്കറ്റിന് സൺറൈസേഴ്സിനെ പരാജയപ്പെടുത്തിയിരുന്നു. ഐ.പി.എല്ലിൽ ഇതുവരെ 18 തവണ ഇരുടീമുകളും ഏറ്റുമുട്ടി. അതിൽ 11 തവണ കൊൽക്കത്ത വിജയിച്ചപ്പോൾ 7 തവണ വിജയം സൺറൈസേഴ്സിന്റെ ഒപ്പം നിന്നു. നിലവിൽ എട്ടുകളികളിൽ നിന്നും നാല് ജയങ്ങളുമായി കൊൽക്കത്ത പോയന്റ് പട്ടികയിൽ നാലാമതും ഹൈദരാബാദ് ഇത്രയും മത്സരങ്ങളിൽ നിന്നും മൂന്നുജയങ്ങളുമായി അഞ്ചാമതുമാണ്. Content Highlights: Eoin Morgan aims for first win as KKR captain against SRH
.
പുതിയ നായകന് കീഴില്‍ ആദ്യ വിജയം തേടി കൊല്‍ക്കത്ത, എതിരാളികള്‍ ഹൈദരാബാദ്. This article is published at 18 October 2020 04:18 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : പുതിയ, നായകന്, കീഴില്‍, ആദ്യ, വിജയം, തേടി, കൊല്‍ക്കത്ത, എതിരാളികള്‍, ഹൈദരാബാദ്