Kerala Home - മലയാളം - Mathrubhumi - ഇ.ഡി. അന്വേഷണം ഭരണസ്തംഭനം സൃഷ്ടിക്കാനുള്ള ശ്രമം- മന്ത്രി തോമസ് ഐസക്

ഇ.ഡി. അന്വേഷണം ഭരണസ്തംഭനം സൃഷ്ടിക്കാനുള്ള ശ്രമം- മന്ത്രി തോമസ് ഐസക്


22 November 2020 12:57

തിരുവനന്തപുരം: സിഎജിയുടെ റിപ്പോർട്ട് നിഷ്കളങ്കമായ ഒന്നല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബി മസാല ബോണ്ടിൽ ഇ.ഡി അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇഡിയ്ക്ക് സിഎജി റിപ്പോർട്ട് എങ്ങനെ ലഭിച്ചുവെന്നും ധനമന്ത്രി ചോദിച്ചു. സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇ.ഡി അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽപ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽഭരണസ്തംഭനം സൃഷ്ടിക്കുന്നതിനുള്ള ബോധപൂർവ്വമായ ഇടപെടലിന്റെ ഭാഗമാണിത്.കരട് റിപ്പോർട്ടിൽ കിഫ്ബിയെക്കുറിച്ച്രണ്ടേ രണ്ട് പാരഗ്രാഫ് മാത്രമെയുള്ളു.എന്നാൽ ഫൈനൽ റിപ്പോർട്ടിൽ വന്നത് കരട് റിപ്പോർട്ടിൽ ചർച്ചചെയ്യാത്ത ഭരണഘടനാ സ്ഥാപനങ്ങളെക്കുറിച്ചുള്ള നിഗമനങ്ങളാണ്. ഇത് നാല് പേജിൽ വിസ്തരിച്ച് എഴുതിയിരിക്കുകയാണ്. ഒരു സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനായിസിഎജി തന്നെ ഇറങ്ങുകയുംഅതിനുവേണ്ടി വാർത്തകൾ ചോർത്തുകയും ചെയ്യുകയാണ്. അടിസ്ഥാനരഹിതമായ വിവാദങ്ങൾ കൊണ്ടുവരികയാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. യുഡിഎഫ് സർക്കാർ സിഎജി ഓഡിറ്റ് ആവശ്യപ്പെട്ടപ്പോൾ പറഞ്ഞതിനപ്പുറം ഒന്നും ഇടതുപക്ഷ സർക്കാരും ചെയ്തിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. Content Highlight: Thomas issac press meet
.
ഇ.ഡി. അന്വേഷണം ഭരണസ്തംഭനം സൃഷ്ടിക്കാനുള്ള ശ്രമം- മന്ത്രി തോമസ് ഐസക്. This article is published at 22 November 2020 12:57 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : അന്വേഷണം, ഭരണസ്തംഭനം, സൃഷ്ടിക്കാനുള്ള, ശ്രമം, മന്ത്രി, തോമസ്, ഐസക്