Kerala Home - മലയാളം - Mathrubhumi - പോലീസ് സ്‌റ്റേഷനില്‍ വെടിപൊട്ടിച്ച കേസ്‌: 'തോക്കു സ്വാമി'യെ വെറുതെവിട്ടു

പോലീസ് സ്‌റ്റേഷനില്‍ വെടിപൊട്ടിച്ച കേസ്‌: 'തോക്കു സ്വാമി'യെ വെറുതെവിട്ടു


24 April 2017 11:52

പറവൂർ: ഹിമവൽ ഭദ്രാനന്ദയ്ക്ക് തോക്കു സ്വാമി എന്ന പേര് വരാനിടയായ ആലുവാ തോക്ക് കേസിൽ ഭദ്രാനന്ദയെ വെറുതെവിട്ടു. പറവൂർ മജിസ്ട്രേറ്റ് കോടതിയാണ് വെറുതെ വിട്ടത്. ആകസ്മകവും വൈകാരികവുമായ ഇടപെടലിനെത്തുടർന്നാണ് ഇയാൾ വെടിയുതിർത്തതെന്നും വധശ്രമം എന്ന വകുപ്പ് ഇയാൾക്കെതിരെ ചുമത്താൻ സാധിക്കുകയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആലുവ സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ വെടിയുതിർക്കുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് കേസ്. 2008 മെയ് 17 നാണ് കേസിനാസ്പദമായ സംഭവം. ആത്മഹത്യചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ് 17 ശനിയാഴ്ച പുലർച്ചെ ചില മാധ്യമപ്രവർത്തകരെ ഇയാൾ ആലുവ അശോകപുരം മനയ്ക്കപ്പടിയിലെ വീട്ടിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ഇവർക്ക് മുന്നിൽ നിറതോക്ക് നെറ്റിയിലമർത്തി ഭദ്രാനന്ദ ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളെ അനുനയിച്ച് ആലുവ സിഐ ഓഫീസിലെത്തിച്ചു. നെറ്റിയിൽ തോക്കുമുട്ടിച്ച് കാഞ്ചിയിൽ വിരൽ വെച്ചാണ് ഇയാൾ ജീപ്പിൽ കയറി സ്റ്റേഷനിലെത്തിയത്. തനിക്കെതിരെ വന്ന പത്രവാർത്തകളിൽ പ്രതിഷേധിച്ചാണ് ഇയാൾ ആത്മഹത്യാഭീഷണി മുഴക്കിയത്. ഒരു കൈയിൽ തോക്കും മറുകൈയിൽ മൊബൈൽ ഫോണുമായാണ് ഭദ്രാനന.
പോലീസ് സ്‌റ്റേഷനില്‍ വെടിപൊട്ടിച്ച കേസ്‌: 'തോക്കു സ്വാമി'യെ വെറുതെവിട്ടു. This article is published at 24 April 2017 11:52 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : പോലീസ്, സ്‌റ്റേഷനില്‍, വെടിപൊട്ടിച്ച, കേസ്‌, തോക്കു, സ്വാമി, വെറുതെവിട്ടു


Share