Kerala Home - മലയാളം - Mathrubhumi - ആണവായുധം പ്രയോഗിച്ച് അമേരിക്കയെ ചാരമാക്കും, ജപ്പാനെ കടലില്‍ മുക്കും: ഉത്തരകൊറിയ

ആണവായുധം പ്രയോഗിച്ച് അമേരിക്കയെ ചാരമാക്കും, ജപ്പാനെ കടലില്‍ മുക്കും: ഉത്തരകൊറിയ


22 February 2018 03:57

സോൾ: ജപ്പാനും അമേരിക്കയ്ക്കുമെതിരെ കടുത്ത ഭീഷണിയുമായി ഉത്തരകൊറിയ. ആണവായുധം ഉപയോഗിച്ച് ജപ്പാനെ കടലിൽ മുക്കിക്കളയുമെന്നും അമേരിക്കയെ ചാരമാക്കുമെന്നുമാണ് ഭീഷണി. അടുത്തിടെ നടത്തിയ ആണവായുധ പരീക്ഷണത്തെ തുടർന്ന് ഉത്തരകൊറിയയ്ക്കെതിരെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി പാസ്സാക്കിയ പ്രമേയത്തെ പിൻതുണച്ചതിന്റെ പശ്ചാത്തലത്തിലാണ്ഇത്തരമൊരു ഭീഷണി. അണുവായുധം ഉപയോഗിച്ച് ജപ്പാന്റെ ദ്വീപസമൂഹങ്ങളെ കടലിൽ മുക്കുകയാണ് വേണ്ടത്. ഞങ്ങൾക്കരികിൽ ഇനി ഇങ്ങനെയൊരു രാജ്യം ആവശ്യമില്ല. അമേരിക്കയെ വെറും ചാരവും അന്ധകാരവുമാക്കി മാറ്റും. അതിനായി ഇതുവരെ ഒരുക്കിവെച്ച എല്ലാ പ്രതികാരമാർഗ്ഗങ്ങളെയും നമുക്ക് കെട്ടഴിച്ചുവിടാം- നോർത്ത് കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസി പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിൽ പറയുന്നു. യുഎന്നിൽ അമേരിക്ക അവതരിപ്പിച്ച പ്രമേയം 15 അംഗ രക്ഷാസമിതി ഏകകണ്ഠമായാണ് പാസ്സാക്കിയത്. ഉത്തരകൊറിയയുടെ വസ്ത്ര കയറ്റുമതി തടഞ്ഞുകൊണ്ടും പെട്രോളിയം ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുമായിരുന്നു പ്രമേയം. ഇതിനെതിരെ ശക്തമായ രീതിയിൽ ഉത്തരകൊറിയ നേരത്തെയുംപ്രതികരിച്ചിരുന്നു. .
ആണവായുധം പ്രയോഗിച്ച് അമേരിക്കയെ ചാരമാക്കും, ജപ്പാനെ കടലില്‍ മുക്കും: ഉത്തരകൊറിയ. This article is published at 22 February 2018 03:57 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ആണവായുധം, പ്രയോഗിച്ച്, അമേരിക്കയെ, ചാരമാക്കും, ജപ്പാനെ, കടലില്‍, മുക്കും, ഉത്തരകൊറിയ


Share