Kerala Home - മലയാളം - Mathrubhumi - സ്ത്രീകള്‍ പ്രതികരിക്കുമ്പോള്‍ ചിലര്‍ക്ക് അസഹിഷ്ണുത- എം.സി. ജോസഫൈന്‍

സ്ത്രീകള്‍ പ്രതികരിക്കുമ്പോള്‍ ചിലര്‍ക്ക് അസഹിഷ്ണുത- എം.സി. ജോസഫൈന്‍


14 September 2017 02:51

തിരുവനന്തപുരം: സമീപകാല സംഭവങ്ങളോട് സ്ത്രീകൾ പ്രതികരിക്കുമ്പോൾ സമൂഹത്തിലെ ഒരുവിഭാഗത്തിന് അസഹിഷ്ണുതയുണ്ടെന്ന് വനിതാകമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. തനിക്ക് വധഭീഷണി ഉൾപ്പെടെയുള്ള ഭീഷണികത്തുകൾ എത്തിയ സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ തനിക്ക് തുടക്കം മുതൽ തന്നെ ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നുവെങ്കിലും ഒരുപാട് കത്തുകൾ എത്തിയതിന് ശേഷമാണ് പരാതി നൽകാൻ തീരുമാനിച്ചതെന്നും ജോസഫൈൻ പറഞ്ഞു. തനിക്ക് ലഭിച്ച ഭീഷണിക്കത്തുകൾ ഡിജിപിയെ ഏൽപ്പിക്കുമെന്നും ജോസഫൈൻ മാധ്യമങ്ങളോട് പറഞ്ഞു. നടിയെ അപമാനിക്കുന്ന തരത്തിലും തന്നെ ഭീഷണിപ്പെടുത്തുന്ന തരത്തിലുമുള്ളവയാണ് തനിക്ക് ലഭിച്ച കത്തുകളെന്ന് എം.സി. ജോസഫൈൻ പറഞ്ഞു. തനിക്ക് ഭീഷണി കത്തുകൾ എഴുതിയത് പി.സി ജോർജ് എംഎൽഎയെ അനുകൂലിക്കുന്നവരാണെന്ന് കരുതുന്നില്ല. ഇത്തരത്തിലുള്ള പ്രകോപനങ്ങൾ കൊണ്ടോ ഭീഷണികൾ കൊണ്ടോ വനിതാ കമ്മീഷനെ നിലയ്ക്ക് നിർത്താമെന്ന് ആരും കരുതേണ്ടതില്ലെന്ന് എം.സി. ജോസഫൈൻ വ്യക്തമാക്കി. പി.സി ജോർജിന്റെ പരാമർശങ്ങളിൽ കേസെടുക്കാൻ കമ്മീഷൻ കാലതാമസമെടുത്തു എന്ന വാദം എം.സി. ജോസഫൈൻ തള്ളിക്കളഞ്ഞു. ഇത്തരം വിഷയങ്ങളിൽ എടുത്തു ചാടി നടപടികൾ സ്വീകരിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അവർ പറഞ്ഞു. തനിക്കെതിരെ ഭീഷണിക്കത്തുകൾ വന്നപ്പോൾ എടുത്തുചാടി പ്രതികരിക്കാതിരുന്നത് അതിനാലാണെന്നും തനിക്കെതിരായ ഭീഷണി കേരളത്തിലെ സ്ത്രീകൾക്കെതിരായ ഭീഷണിയാണെന്നും അവർ കൂട്ടിച്ചേർത്തു.
.
സ്ത്രീകള്‍ പ്രതികരിക്കുമ്പോള്‍ ചിലര്‍ക്ക് അസഹിഷ്ണുത- എം.സി. ജോസഫൈന്‍. This article is published at 14 September 2017 02:51 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : സ്ത്രീകള്‍, പ്രതികരിക്കുമ്പോള്‍, ചിലര്‍ക്ക്, അസഹിഷ്ണുത, ജോസഫൈന്‍


Share