Kerala Home - മലയാളം - Mathrubhumi - സുപ്രീംകോടതി വിഷയം: രാഷ്ട്രീയ പാർട്ടികൾ ഇടപെടരുതെന്ന് ബാർ കൗൺസിൽ

സുപ്രീംകോടതി വിഷയം: രാഷ്ട്രീയ പാർട്ടികൾ ഇടപെടരുതെന്ന് ബാർ കൗൺസിൽ


20 July 2018 09:46

ന്യൂഡൽഹി: സുപ്രീം കോടതി നേരിടുന്ന പ്രതിസന്ധി വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട് ബാർ കൗൺസിൽ. മുതിർന്ന ജഡ്ജിമാർ നടത്തിയ പത്രസമ്മേളനവുമായി ബന്ധപ്പെട്ട വിഷയത്തിൽരാഷ്ട്രീയ പാർട്ടികൾ മുതലെടുപ്പ് നടത്തുന്നതിൽ നിന്ന് വിട്ടു നിൽക്കണമെന്നും ബാർ കൗൺസിൽ ആവശ്യപ്പെട്ടു. പരമോന്നത കോടതിയുടേത് ആഭ്യന്തര പ്രശ്നമാണെന്നും പ്രശ്നങ്ങൾ വേഗത്തിലും സമാധാനപൂർവ്വും പരിഹരിക്കുമെന്നും ബാർ കൗൺസിൽ ചെയർമാൻ മനൻ കുമാർ മിശ്ര അറിയിച്ചു. നീതിന്യായസംവിധാനത്തെക്കുറിച്ച് പരാമർശങ്ങൾ നടത്താൻ രാഹുൽ ഗാന്ധിക്കും മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും നമ്മളായിട്ടു ഒരവസരം നൽകിയിരിക്കുകയാണ്. അത് നിർഭാഗ്യകരമാണ്.വിഷയം രാഷ്ട്രീയവരിക്കരുതെന്ന് ഞാൻ ബാർ കൗൺസിലിനു വേണ്ടി അഭ്യർഥിക്കുകയാണ്, മനൻകുമാർ പറഞ്ഞു. ജഡ്ജിമാർ പൊതുമധ്യത്തിൽ വിഷയവുമായി ചെല്ലാൻ പാടില്ലായിരുന്നു. ഇത്തരം വിഷയങ്ങൾ പരിഹരിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഇതിനകത്ത് തന്നെയുണ്ട്. കത്തിലെ ഉള്ളടക്കം ഏഴംഗ സമിതി രൂപവത്കരിച്ച് ചർച്ച ചെയ്യുമെന്നും അതിൽ നിന്ന് ചീഫ് ജസ്റ്റിസിനെയും വാർത്താ സമ്മേളനം നടത്തിയ മറ്റ് നാലു ജഡ്ജിമാരെയും മാറ്റിനിർത്തുമെന്നും അ.
സുപ്രീംകോടതി വിഷയം: രാഷ്ട്രീയ പാർട്ടികൾ ഇടപെടരുതെന്ന് ബാർ കൗൺസിൽ. This article is published at 20 July 2018 09:46 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : സുപ്രീംകോടതി, വിഷയം, രാഷ്ട്രീയ, പാർട്ടികൾ, ഇടപെടരുതെന്ന്, കൗൺസിൽ


Share