Kerala Home - മലയാളം - Mathrubhumi - ശ്രീജിവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം: സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കുമ്മനം

ശ്രീജിവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം: സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കുമ്മനം


20 July 2018 09:46

തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തുന്നതിൽ സംസ്ഥാനസർക്കാർ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സഹോദരന്റെ കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ 764 ദിവസമായി ഉപവാസം കിടക്കുന്ന ശ്രീജിത്തിനെ സന്ദർശിച്ചശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞതാണ് ഇക്കാര്യം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ കത്തിൽ രേഖകളും സാഹചര്യവും തെളിവുകളും ഉന്നയിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. ഇതിന്റെ തെളിവാണ് സിബിഐ അന്വേഷണം നടത്താനാകില്ലെന്ന റിപ്പോർട്ട്. ആവശ്യമായ രേഖകൾ സമർപ്പിച്ച് സിബിഐയെ സംസ്ഥാന സർക്കാർ സമീപിക്കുകയാണെങ്കിൽ ബിജെപിയും കേന്ദ്രത്തിൽ സമ്മർദം ചെലുത്തുമെന്നും കുമ്മനം പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരായ കേസുകളിൽ നടപടി സ്വീകരിക്കാൻ സർക്കാർ എന്തിനാണ് മടിക്കാണിക്കുന്നതെന്നും കേസ് രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടി ആരംഭിക്കേണ്ടതല്ലെയെന്നും അദ്ദേഹം ചോദിച്ചു. എല്ലാം സിബിഐയുടെ തലയിൽ കെട്ടിവയ്ക്കാതെ സംസ്ഥാന സർക്കാർ ചെയ്യേണ്ടത് കൃത്യമായി ചെയ്തിരു.
ശ്രീജിവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം: സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കുമ്മനം. This article is published at 20 July 2018 09:46 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ശ്രീജിവിന്റെ, മരണത്തില്‍, സിബിഐ, അന്വേഷണം, സംസ്ഥാന, സര്‍ക്കാര്‍, പരാജയപ്പെട്ടെന്ന്, കുമ്മനം


Share