Kerala Home - മലയാളം - Mathrubhumi - ഏകപക്ഷീയമായ ഒരു ഗോളിന് പുണെയെ തോല്‍പ്പിച്ച് ചെന്നൈയ്ന്‍ ഒന്നാമത്

ഏകപക്ഷീയമായ ഒരു ഗോളിന് പുണെയെ തോല്‍പ്പിച്ച് ചെന്നൈയ്ന്‍ ഒന്നാമത്


20 October 2018 12:19

ചെന്നൈ: സ്വന്തം തട്ടകമായ ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെത്തിയ പതിനാലായിരത്തോളം കാണികളെ ആവേശത്തിലാക്കി പുണെയ്ക്കെതിരെ ചെന്നൈയിന് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെന്നൈയിൻ എഫ്.സിയുടെ ജയം. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം മത്സരത്തിന്റെ 83-ാം മിനിറ്റിൽ അൽഫാരോ നൽകിയ പാസ് മികച്ച നീക്കത്തിലൂടെ പോസ്റ്റിലെത്തിച്ച്ഗിർഗറി നെൽസനാണ് ചെന്നൈയിൻ എഫ്സിയുടെ വിജയഗോൾ വലയിലാക്കിയത്. ആദ്യപകുതിയിൽ രണ്ടു ടീമുകൾക്കും നിരവധി ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ഗോളി വിശാലിന്റെ മിന്നും നീക്കങ്ങളാണ് കൂടുതൽ ഗോൾ വഴങ്ങുന്നതിൽ നിന്ന് പുണെയെ രക്ഷിച്ചത്. മുഴുവൻ സമയവും കളം നിറഞ്ഞ് കളിച്ച ചെന്നൈയ്ന്റെ മെയിൽസൺ ആൽവസാണ് കളിയിലെ താരം. ജയത്തോടെ പത്ത് മത്സരങ്ങളിൽനിന്ന് 20 പോയന്റോടെ ചെന്നൈയിൻ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി. 18 പോയന്റുള്ള ബെംഗളൂരു എഫ്സിയാണ് രണ്ടാം സ്ഥാനത്ത്. പത്ത് മത്സരങ്ങളിൽ നിന്ന് 16 പോയന്റുള്ള പുണെ മൂന്നാം സ്ഥാനത്താണ്. Thats Nelsons first goal in the #HeroISL!#LetsFootball #CHEPUN pic.twitter.com/Ng1sFfAIYv — Indian Super League (@IndSuperLeague) January 1.
ഏകപക്ഷീയമായ ഒരു ഗോളിന് പുണെയെ തോല്‍പ്പിച്ച് ചെന്നൈയ്ന്‍ ഒന്നാമത്. This article is published at 20 October 2018 12:19 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ഏകപക്ഷീയമായ, ഗോളിന്, പുണെയെ, തോല്‍പ്പിച്ച്, ചെന്നൈയ്ന്‍, ഒന്നാമത്


Share