Kerala Home - മലയാളം - Mathrubhumi - മലയാളി ഗവേഷണ വിദ്യാര്‍ത്ഥി കാനഡയില്‍ അപകടത്തില്‍ മരിച്ചു

മലയാളി ഗവേഷണ വിദ്യാര്‍ത്ഥി കാനഡയില്‍ അപകടത്തില്‍ മരിച്ചു


16 November 2018 06:16

കാനഡ: വാൻകൂർ വാട്ടേഴ്സ് ഓഫ് ലോങ് ബീച്ചിൽ സർഫിങ് നടത്തുന്നതിനിടയിലുണ്ടായ അപകടത്തിൽ മലയാളിയും വിക്ടോറിയ യൂണിവേഴ്സിറ്റി ഗവേഷ വിദ്യാർത്ഥിയുമായ നിജിൻ ജോൺ (24) അന്തരിച്ചു. ഫെബ്രുവരി 10 ന് വൈകീട്ട് 3.30നായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് സർഫിങ് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം. കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട്ട് ചെന്നല ഡെയ്ൽ ജി ജോൺകുട്ടിയുടെയും പൂനം മാത്യുവിന്റെയും ഏകമകനാണ്. സെന്റ് തോമസ് മാർത്തോമ ഇടവകാംഗമാണ്. ഒരു വർഷം മുമ്പാണ് ഉപരിപഠനത്തിനായി കാനഡയിൽ എത്തിയത്. സംസ്കാര ചടങ്ങുകൾ കേരളത്തിൽ നടക്കും. വിക്ടോറിയ യൂണിവേഴ്സിറ്റി അനുശോചനം അറിയിച്ചു. വാർത്ത അയച്ചത് : പി.പി.ചെറിയാൻ .
മലയാളി ഗവേഷണ വിദ്യാര്‍ത്ഥി കാനഡയില്‍ അപകടത്തില്‍ മരിച്ചു. This article is published at 16 November 2018 06:16 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : മലയാളി, ഗവേഷണ, വിദ്യാര്‍ത്ഥി, കാനഡയില്‍, അപകടത്തില്‍, മരിച്ചു


Share