Kerala Home - മലയാളം - Mathrubhumi - ജപ്പാന്‍ ദ്വീപിലെ മണ്ണില്‍ ആഗോള സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കാന്‍ ശക്തിയുള്ള കണ്ടുപിടിത്തം

ജപ്പാന്‍ ദ്വീപിലെ മണ്ണില്‍ ആഗോള സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കാന്‍ ശക്തിയുള്ള കണ്ടുപിടിത്തം


17 April 2018 03:16

പസഫിക് സമുദ്രത്തിലെ ഒരു ചെറിയ ദ്വീപിലെ ഒരു വൻ കണ്ടുപിടിത്തം എങ്ങിനെയാണ് ആഗോള സമ്പദ് വ്യവസ്ഥയുടെ ഭാവി നിർണയിക്കുക? ഉണ്ടെങ്കിൽ തന്നെ എത്രത്തോളം? ആ കണ്ടുപിടിത്തത്തെ നിസാരവത്കരിക്കാൻ വരട്ടെ, വിചാരിക്കുന്ന അത്രയും ലളിതമല്ല കാര്യങ്ങൾ. ആ കണ്ടുപിടിത്തം ശരിക്കും കളി മാറ്റുമെന്നാണ് ഒരു സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നത്. അതിശയകരമായ സാധ്യതകളിലേക്ക് ഇത് വഴിതുറക്കുമെന്നാണ് ഇതിന് പിന്നിൽ പ്രവർത്തിച്ച ഗവേഷകരുടെ വാക്കുകൾ. കാര്യം എന്താണെന്നല്ലേ? ജപ്പാൻ തീരത്ത് നിന്നും 1200 കിലോമീറ്റർ അകലെയുള്ള മിനാമിതോറി ദ്വീപിനടുത്ത് ആഴക്കടൽ മണ്ണിൽ അപൂർവമായ മൂലകങ്ങൾ അടങ്ങുന്ന അപൂർവ്വ ധാതുക്കളുടെ ശേഖരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. സ്മാർട്ഫോണുകൾ, മിസൈൽ സംവിധാനങ്ങൾ, റഡാർ ഉപകരണങ്ങൾ, ഹൈബ്രിഡ് വാഹനങ്ങൾ തുടങ്ങിയവയുടെ നിർമ്മാണത്തിന് ഉപയോഗിക്കാവുന്ന ധാതുക്കൾ ഈ മണ്ണിൽ അടങ്ങിയിരിക്കുന്നു. ക്യാമറ ലെൻസുകൾ, സെൽഫോൺ സ്ക്രീനുകൾ, സൂപ്പർ കണ്ടക്റ്ററുകൾ എന്നിവയുടെ നിർമ്മാണത്തിനുപയോഗിക്കുന്ന യിട്രിയമാണ് ഇവിടെ നിന്നും അടുത്തിടെ കണ്ടെത്തിയ ലോഹ ധാതുക്കളിൽ ഒന്ന്. ഏകദേശം 780 വർഷത്തോളം പ്രയോജനപ്പെടാവുന്ന യിട്രിയം, 620 വർഷത്തോളം ഉപയോഗിക്കാവുന്ന യൂറോപിയം, 420 വർഷത്തോളം ഉപയോഗിക്കാവുന്ന അത്രയും ടെർബിയം, 730 വർഷത്തോളം പ്രയോജനപ്പെടുന്ന ഡിസ്പ്രോസിയം എന്നിവ ഇവിടെ നിന്നും കണ്ടെടുത്ത 1.6 കോടി ടൺ വരുന്ന ധാതുക്കളിൽ അടങ്ങിയിട്ടുണ്ടത്രേ. അതായത് അനന്തമെന്ന് പറയാവുന്ന അത്രയുംമൂലകങ്ങൾ ഈ ദ്വീപനടിയിലെ മണ്ണിൽ അടങ്ങിയിട്ടുണ്ട്. അപൂർവമായ ധാതുക്കൾ ഇന്ന് ലഭിക്കുന്നത് വളരെ വിരലിലെണ്ണാവുന്ന ഉറവിടങ്ങളിൽ നിന്നുമാത്രമാണ്. എന്നാൽ അതിന്റെ ആവശ്യകത അടുത്തകാലങ്ങളിൽ അഭൂതപൂർവമായി വർധിച്ചിട്ടുണ്ട്. ഈ അപൂർവ ധാതുക്കളുടെ ദൗർലഭ്യം അമേരിക്കൻ സാങ്കേതിക രംഗത്ത് സുപ്രധാനമായ പലമാറ്റങ്ങൾക്കും നിർബന്ധിതമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അവിടെയാണ് ജപ്പാനിലെ ഈ കണ്ടുപിടിത്തം പ്രാധാന്യമർഹിക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയിൽ തന്നെ സ്വാധീനമുണ്ടാക്കാൻ ഈ കണ്ടുപിടത്തത്തിന് സാധിക്കുമെന്ന് പറയുന്നതിനുള്ള കാരണവും അതാണ്. ക്യാമറ ലെൻസുകൾ, സെൽഫോൺ സ്ക്രീനുകൾ, സൂപ്പർ കണ്ടക്റ്ററുകൾ എന്നിവയുടെ നിർമ്മാണത്തിനുപയോഗിക്കുന്ന യിട്രിയം നിലവിൽ അപൂർവ ഭൗമ ധാതുക്കളുടെ ഉൽപാദനത്തിൽ ചൈനയാണ് മുന്നിൽ. 2015 ലെ കണക്കനുസരിച്ച് ആഗോളതലത്തിൽ ലഭ്യമായ 95 ശതമാനം അപൂർവ ധാതുക്കളുടെ ഉൽപാദനം ചൈനയുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ടുതന്നെ ചൈനയെ ആശ്രയിച്ചാണ് ജപ്പാൻ ഉൾപ്പടെയുള്ള രാജ്യങ്ങൾ അവയുടെ വിലയും ലഭ്യതയും നിശ്ചയിക്കുന്നത്. എന്തായാലും ഇപ്പോൾ പന്ത് ജപ്പാന്റെ കയ്യിലാണ്. അനന്തമായി ചൂഷണം ചെയ്യാവുന്ന ധാതു ശേഖരമാണ് കയ്യിൽ കിട്ടിയിരിക്കുന്നത്. ജപ്പാനിൽ നിന്ന് മൈലുകൾ അകലെയാണെങ്കിലും സാങ്കേതികമായി ഈ ദ്വീപ് ടോക്യോയുടെ ഭാഗമാണ്. ജപ്പാന്റെ സാമ്പത്തികാതിർത്തിക്കുള്ളിൽ തന്നെയാണത് സ്ഥിതിചെയ്യുന്നത്. Content Highlights:Mud in this small Japanese island could c.
ജപ്പാന്‍ ദ്വീപിലെ മണ്ണില്‍ ആഗോള സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കാന്‍ ശക്തിയുള്ള കണ്ടുപിടിത്തം. This article is published at 17 April 2018 03:16 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ജപ്പാന്‍, ദ്വീപിലെ, മണ്ണില്‍, ആഗോള, സമ്പദ്, വ്യവസ്ഥയെ, സ്വാധീനിക്കാന്‍, ശക്തിയുള്ള, കണ്ടുപിടിത്തം


Share