Kerala Home - മലയാളം - Mathrubhumi - ചരിത്ര ടെസ്റ്റിന് തുടക്കം; അഫ്ഗാനെതിരെ ഇന്ത്യക്ക് ബാറ്റിങ്

ചരിത്ര ടെസ്റ്റിന് തുടക്കം; അഫ്ഗാനെതിരെ ഇന്ത്യക്ക് ബാറ്റിങ്


19 October 2018 05:46

ബെംഗളൂരു: ചരിത്രം രചിച്ച് കൊണ്ട് അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറുന്ന അഫ്ഗാനെതിതിരായ മത്സരത്തിൽ ഇന്ത്യക്ക് ആദ്യം ബാറ്റിങ്. ബംഗളൂരു ചിന്നസാമി സ്റ്റേഡിയത്തിലാണ് മത്സരം. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ അജിൻക്യ രഹാനെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുരളി വിജയിയും ശിഖർ ധവാനുമാണ് ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തിരിക്കുന്നത്. നിലവിൽ നാല് ഓവറുകൾ പിന്നിട്ടപ്പോൾവിക്കറ്റൊന്നും നഷ്ടപെടാതെ 18 റണ്ണെടുത്തിട്ടുണ്ട് ഇന്ത്യ. ബംഗ്ലാദേശിനെ ട്വന്റി-20 പരമ്പരയിൽ തോൽപ്പിച്ചാണ് അഫ്ഗാനിസ്താൻ ഇന്ത്യൻ ടീമിനെ നേരിടാനെത്തുന്നത്. കന്നി ടെസ്റ്റിന് ഒരുങ്ങുകയാണെങ്കിലും സമീപകാലത്ത് തിളങ്ങിനിന്ന ഒരുപാട് താരങ്ങൾ സന്ദർശക ടീമിനൊപ്പമുണ്ട്. റാഷിദ് ഖാൻ, മുജീബ് സദ്രാൻ, മുഹമ്മദ് നബി, മുഹമ്മദ് ഷഹ്സാദ് എന്നിവർ സന്ദർശകനിരയിലെ കരുത്തരാണ്. ബാറ്റിങ്ങിൽ കരുത്തരില്ലെങ്കിലും ബൗളിങ്ങാണ് അഫ്ഗാനിസ്താന്റെ ശക്തി. റാഷിദ്, മുജീബ്, നബി എന്നിവർക്ക് പുറമെ, സഹീർ ഖാൻ, ഹംസ കൊത്താക് എന്നിവരാണ് ടീമിലെ സ്പിൻ ബൗളർമാർ. ഇംഗ്ലണ്ട് പര്യടനത്തിന് ഒരുങ്ങുന്നതിനുവേണ്ടി വിരാട് കോലി, ഭുവനേശ്വർ കുമാർ, എന്നിവർക്ക് വിശ്രമം അനുവദിച.
ചരിത്ര ടെസ്റ്റിന് തുടക്കം; അഫ്ഗാനെതിരെ ഇന്ത്യക്ക് ബാറ്റിങ്. This article is published at 19 October 2018 05:46 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ചരിത്ര, ടെസ്റ്റിന്, തുടക്കം, അഫ്ഗാനെതിരെ, ഇന്ത്യക്ക്, ബാറ്റിങ്


Share