Kerala Home - മലയാളം - Mathrubhumi - ഏറ്റവും വലിയ രാജ്യത്ത് ഏറ്റവും വലിയ കാല്‍പന്തുത്സവത്തിന്‌ ഇന്ന് കൊടിയേറ്റം

ഏറ്റവും വലിയ രാജ്യത്ത് ഏറ്റവും വലിയ കാല്‍പന്തുത്സവത്തിന്‌ ഇന്ന് കൊടിയേറ്റം


19 October 2018 04:24

മോസ്കോ:ലുഷ്നിക്കി സ്റ്റേഡിയത്തിൽ ലോകകപ്പിന് ദീപം തെളിയുമ്പോൾ ഭൂമി പ്രകാശിക്കും. അതോടെ, പന്ത് ലോകത്തെ ഭ്രമണം ചെയ്തുതുടങ്ങും.അതിവേഗത്തിൽ കറങ്ങിത്തിരിഞ്ഞ്, എഴുന്നൂറ് കോടിയിലേറെ മനുഷ്യരെയും പഞ്ചമഹാസമുദ്രങ്ങളെയും ഭൂഖണ്ഡങ്ങളെയും കരകാണാക്കടലുകളെയും പൊള്ളും മരുഭൂമികളെയും അചുംബിത കൊടുമുടികളെയും അസ്പർശ ധ്രുവമഞ്ഞുപാളികളെയും താണ്ടി വിസ്മയ സഞ്ചാരത്തിന്റെ 31 ഭ്രമണദിനങ്ങൾ. ആ പന്ത് അടുത്തമാസം 15-ന് ഭ്രമണം പൂർത്തിയാക്കുമ്പോൾ ലോകഫുട്ബോളിന്റെ ആകാശത്ത് പുതിയൊരു സൂര്യൻ. അതാരാവും? ലോകം കാത്തിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ രാജ്യത്ത്, ഭൂമിയിലെ ഏറ്റവും വലിയ ജനപ്രിയ വിനോദമായ ഫുട്ബോളിന്റെ വലിയ പെരുന്നാളാകും. ലോകത്ത് ജനങ്ങൾ അധിവസിക്കുന്നതിന്റെ എട്ടിലൊരു ഭാഗവും റഷ്യയ്ക്ക് സ്വന്തം. ലോകത്ത് ഏറ്റവുമധികം ആണവായുധങ്ങൾ സംഭരിച്ചിട്ടുള്ള രാജ്യം. അവിടെ വലിയ വിസ്ഫോടനങ്ങൾക്ക് കാതോർക്കുക. ഫുട്ബോളിലെ ഈ യുദ്ധം ലോകത്തിന്റെ സമാധാനമാണ്. ലോകത്തിന്റെ മുറിവുണക്കാൻ ദൈവം ജീവൻ നൽകിയ തുകൽപ്പന്ത്. ആ പന്തിന്റെ സഞ്ചാരപഥങ്ങൾ ലോകം പ്രത്യാശയോടെയും സ്നേഹത്തോടെയും വിശ്വാസത്തോടെയും കാണുന്നു. 11 നഗരങ്ങളിലെ 12 വേദികൾ. 64 മത.
ഏറ്റവും വലിയ രാജ്യത്ത് ഏറ്റവും വലിയ കാല്‍പന്തുത്സവത്തിന്‌ ഇന്ന് കൊടിയേറ്റം. This article is published at 19 October 2018 04:24 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ഏറ്റവും, വലിയ, രാജ്യത്ത്, ഏറ്റവും, വലിയ, കാല്‍പന്തുത്സവത്തിന്‌, ഇന്ന്, കൊടിയേറ്റം


Share