Kerala Home - മലയാളം - Mathrubhumi - ഇതു കാലാവസ്ഥാ വ്യതിയാനം; ഇനി വേണ്ടത് കരുതൽ

ഇതു കാലാവസ്ഥാ വ്യതിയാനം; ഇനി വേണ്ടത് കരുതൽ


16 November 2018 06:50

ഓഖി ചുഴലിക്കാറ്റും ഇപ്പോഴത്തെ കൊടുംപ്രളയവും കേരളത്തിന് നൽകുന്ന മുന്നറിയിപ്പിതാണ് - കേരളം തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. ഇനി വേണ്ടത് ഇതനുസരിച്ചുള്ള കരുതലാണ്. ഇപ്പോൾ കേരളത്തിൽ പെയ്യുന്ന കനത്തമഴയ്ക്കു കാരണം എടവപ്പാതിയിൽ ബംഗാൾ ഉൾക്കടലിൽ ഒഡിഷ -പശ്ചിമബംഗാൾ തീരത്ത് അടിക്കടിയുണ്ടായ ന്യൂനമർദങ്ങളാണ്. ഇക്കാലത്ത് ന്യൂനമർദങ്ങൾ പതിവാണ്. എന്നാൽ ഇത്തവണ ചെറിയ ഇടവേളകളിൽ ഒട്ടേറെ ന്യൂനമർദങ്ങളുണ്ടായി. ന്യൂനമർദം സമുദ്രത്തിലെ താപനില കൂടുമ്പോൾ തണുപ്പിക്കാൻ പ്രകൃതിതന്നെ സ്വയം കണ്ടെത്തുന്ന മാർഗമാണ് ന്യൂനമർദം. കടലിൽ ഒരു വിശാലമായ പ്രദേശത്ത് മർദം കുറയുന്ന പ്രതിഭാസമാണിത്. അവിടേക്ക് കാറ്റ് വലിച്ചെടുക്കപ്പെടും. ന്യൂനമർദമുണ്ടായി മഴ പെയ്യുമ്പോൾ സമുദ്രം തണുക്കും. അടിക്കടി ന്യൂനമർദം ഉണ്ടാവുന്നതിന് കാരണം കടലിലെ താപനില അസാധാരണമാംവിധം വർധിക്കുന്നതാണ്. കേരളത്തിനുമുകളിലൂടെ മേഘങ്ങളുമായി ഇത്തരത്തിൽ കാറ്റ് അവിടേക്ക് പോകുന്നു. ഇത് പശ്ചിമഘട്ടത്തിൽ തട്ടി കൂടുതൽ മുകളിലേക്കുയർന്ന് ഇവിടെത്തന്നെ പെയ്തൊഴിയും. ന്യൂനമർദമുള്ള പ്രദേശത്തും അതിന്റെ സ്വാധീനവലയത്തിലും കനത്തമഴ പെയ്യും. ഇവിടെ.
ഇതു കാലാവസ്ഥാ വ്യതിയാനം; ഇനി വേണ്ടത് കരുതൽ. This article is published at 16 November 2018 06:50 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : കാലാവസ്ഥാ, വ്യതിയാനം, വേണ്ടത്, കരുതൽ


Share