Kerala Home - മലയാളം - Mathrubhumi - ഗാര്‍ഹിക പാചകവാതക വില വര്‍ധിച്ചു; ഈമാസം വര്‍ധിക്കുന്നത് രണ്ടാംതവണ

ഗാര്‍ഹിക പാചകവാതക വില വര്‍ധിച്ചു; ഈമാസം വര്‍ധിക്കുന്നത് രണ്ടാംതവണ


09 November 2018 05:56

ന്യൂഡൽഹി: എൽപിജി വിതരണക്കാർക്കുള്ള കമ്മീഷൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉയർത്തിയതിന് പിന്നാലെ സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് രണ്ട് രൂപ വർധിച്ചു. പുതുക്കിയ നിരക്ക് അനുസരിച്ച് വിതരണക്കാർക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് 50.58 രൂപയും അഞ്ച് കിലോഗ്രാം സിലിണ്ടറിന് 25.29 രൂപയും കമ്മീഷനായി ലഭിക്കുമെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അടിസ്ഥാന വിലയിൽ കൂടുതൽ നികുതി ഏർപ്പെടുത്തിയതിന്റെ പേരിൽ നവംബർ ഒന്നിന് പാചകവാതക വില സിലിണ്ടറിന് 2.94 രൂപ കൂട്ടിയിരുന്നു. ഉയർന്ന അടിസ്ഥാന വിലയ്ക്ക് കൂടുതൽ ജിഎസ്ടി നൽകേണ്ടിവന്ന സാഹചര്യത്തിൽ ജൂൺ മുതൽ 16.21 രൂപയുടെ വർധനവ് ഉണ്ടായിട്ടുണ്ട്. ഇതിനു മുൻപ് 2017ലായിരുന്നു പെട്രോളിയം മന്ത്രാലയം വിതരണക്കാർക്കുള്ള കമ്മീഷൻ ഉയർത്തിയിരുന്നത്. 14.2 കിലോഗ്രാം സിലിണ്ടറിന് 48.89 രൂപയും അഞ്ച് കിലോഗ്രാം സിലിണ്ടറിന് 24.20 രൂപയുമായിരുന്നു അന്ന് നിശ്ചയിച്ച കമ്മീഷൻ. പ്രാദേശിക നികുതിക്കും ചരക്ക് നീക്കത്തിന്റെ ചെലവിനും അനുസൃതമായി ഓരോ സംസ്ഥാനത്തും വിലയിൽ വ്യത്യാസങ്ങളുണ്ടാകും. 14.2 കിലോഗ്രാം സിലിണ്ടറിന് ഡൽഹിയിൽ 507.42 രൂപ, മുംബൈയിൽ 505.05 രൂപ, കൊൽക്കത്തയിൽ 510.70 രൂപ, ചെന്നൈയിൽ 495.39 എന്നിങ്ങനെയാണ് മെട്രോ നഗരങ്ങളിലെ പുതുക്കിയ നിരക്ക്.
.
ഗാര്‍ഹിക പാചകവാതക വില വര്‍ധിച്ചു; ഈമാസം വര്‍ധിക്കുന്നത് രണ്ടാംതവണ. This article is published at 09 November 2018 05:56 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ഗാര്‍ഹിക, പാചകവാതക, വര്‍ധിച്ചു, ഈമാസം, വര്‍ധിക്കുന്നത്, രണ്ടാംതവണ


Share