Kerala Home - മലയാളം - Mathrubhumi - പുല്‍വാമ: സുരക്ഷാ വീഴ്ച എങ്ങനെ സംഭവിച്ചുവെന്ന് ഇപ്പോഴും ജനങ്ങള്‍ക്കറിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ്‌

പുല്‍വാമ: സുരക്ഷാ വീഴ്ച എങ്ങനെ സംഭവിച്ചുവെന്ന് ഇപ്പോഴും ജനങ്ങള്‍ക്കറിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ്‌


14 February 2020 09:25

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ അന്വേഷണം സംബന്ധിച്ച് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ചോദ്യങ്ങൾ ഉയർത്തിയതിന് പിന്നാലെ കേന്ദ്രത്തെ വിമർശിച്ച് കോൺഗ്രസ് നേതാവും മുൻ പാർലമെന്റ് അംഗവുമായ സന്ദീപ് ദീക്ഷിത്ത്. പുൽവാമ ഭീകരാക്രമണം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും ഇത്ര വലിയ ആഭ്യന്തര സുരക്ഷാ വീഴ്ച എങ്ങനെ സംഭവിച്ചുവെന്ന കാര്യം ജനങ്ങൾക്ക് ഇപ്പോഴും അറിയില്ലെന്ന് സന്ദീപ് ദീക്ഷിത്ത് കുറ്റപ്പെടുത്തി. പുൽവാമയിൽ വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബത്തെ കേന്ദ്രസർക്കാർ സഹായിച്ചില്ലെന്നും സന്ദീപ് ദീക്ഷിത്ത് ആരോപണം ഉന്നയിച്ചു. പുൽവാമ ഭീകരാക്രമണത്തിലേക്ക് വഴിവെച്ച സുരക്ഷാ വീഴ്ച എങ്ങനെ സംഭവിച്ചുവെന്ന് ഇപ്പോഴും നമുക്ക് അറിയില്ല. ഇക്കാര്യത്തിൽ വ്യക്തതയില്ലാതെ ഭാവിയിൽ നമ്മുടെ സൈനികരെ എങ്ങനെ സംരക്ഷിക്കുമെന്നും സന്ദീപ് ദീക്ഷിത്ത് ചോദിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിൽ വലിയ സുരക്ഷ വീഴ്ച ഇനി സംഭവിക്കാതിരിക്കാൻ യാതൊരു നടപടിയും കേന്ദ്രം സ്വീകരിച്ചിട്ടില്ലെന്നും സന്ദീപ് ദീക്ഷിത്ത് വ്യക്തമാക്കി. പുൽവാമയ്ക്ക് സമാനമായ ഒരു ഭീകരാക്രമണം കഴിഞ്ഞ 40 വർഷത്തിനുള്ളിൽ രാജ്യം കണ്ടിട്ടില്ല. ഇതിൽ ഒരു സമഗ്രഅന്വേഷണം ആവശ്യമായിരുന്നു. എന്നാൽ സർക്കാറിൽനിന്ന് യാതൊരു അന്വേഷണവുമുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. content highlights;Even after a year, people dont know how huge internal security lapse took place: Sandeep Dikshit
.
പുല്‍വാമ: സുരക്ഷാ വീഴ്ച എങ്ങനെ സംഭവിച്ചുവെന്ന് ഇപ്പോഴും ജനങ്ങള്‍ക്കറിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ്‌. This article is published at 14 February 2020 09:25 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : പുല്‍വാമ, സുരക്ഷാ, വീഴ്ച, എങ്ങനെ, സംഭവിച്ചുവെന്ന്, ഇപ്പോഴും, ജനങ്ങള്‍ക്കറിയില്ലെന്ന്, കോണ്‍ഗ്രസ്, നേതാവ്‌


Share