Kerala Home - മലയാളം - Mathrubhumi - മോദി സര്‍ക്കാര്‍ കോവിഡ് നേരിടുന്നതില്‍ ദയനീയ പരാജയം: യോഗേന്ദ്ര യാദവ്

മോദി സര്‍ക്കാര്‍ കോവിഡ് നേരിടുന്നതില്‍ ദയനീയ പരാജയം: യോഗേന്ദ്ര യാദവ്


23 May 2020 04:36

ചെന്നെ: കൊവിഡ് 19-നെ നേരിടുന്നതിലും ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലും വിഭജനത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ മാനുഷികദുരന്തമായ കുടിയേറ്റ തൊഴിലാളികളുടെ യാതനകൾ ലഘൂകരിക്കുന്നതിലും മോദി സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്ന് സ്വരാജ് ഇന്ത്യയുടെ പ്രസിഡന്റും സാമൂഹിക വിമർശകനുമായ യോഗേന്ദ്ര യാദവ് അഭിപ്രായപ്പെട്ടു. ഡൽഹിയിൽനിന്നു മാതൃഭൂമി ഡോട്ട് കോമിനു നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് യോഗേന്ദ്ര യാദവ് കേന്ദ്ര സർക്കാരിനെതിരെ നിശിത വിമർശനം ഉയർത്തിയത്. കഴിഞ്ഞ ദിവസം ദ പ്രിന്റിൽ എഴുതിയ ലേഖനത്തിൽ മോദി സർക്കാരിന്റെ വീഴ്ചകൾ താങ്കൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ ലോക്ക്ഡൗണിനെത്തുടർന്ന് ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് നിരാലംബരും അശരണരുമായി തെരുവുകളിലെത്തിയത്. ഇവർ അടക്കമുള്ള സാധാരണ ജനങ്ങൾക്ക് അടിയന്തരമായി പണം കൈമാറണമെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിൽ ഈ തൊഴിലാളികൾക്കായി കാര്യമായൊന്നും തന്നെയില്ല. എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇങ്ങനെ പെരുമാറുന്നത്? ഒരു മാനുഷിക ദുരന്തം കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും കാരുണ്യ രഹിതമായ ഒരു സർക്കാരാണ് ഇപ്പോൾ കേന്ദ്രത്തിലുള്ളത്. ഭരണം ചിലപ്പോൾ നല്ലതാവാം മോശമാവാം. പക്ഷേ, ഒരു മാനുഷിക ദുരന്തമുണ്ടാവുമ്പോൾ മോശം സർക്കാർ പോലും ചില കാര്യങ്ങൾ ചെയ്യും. മോദി സർക്കാരിന്റെ പ്രശ്നം കഴിവില്ലായ്മ മാത്രമല്ല. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യാതിരിക്കാനുള്ള മനോഭാവം കൂടിയാണ് ഈ സർക്കാരിനെ അടയാളപ്പെടുത്തുന്നത്. സമൂഹത്തിന്റെ അടിത്തട്ടിലുളളവർക്ക് പണം കിട്ടേണ്ടത് അടിയന്തര പ്രാധാന്യമുള്ള സംഗതിയാണെന്ന് ചിന്താശേഷയുള്ള എല്ലാവരും പറഞ്ഞിട്ടും ഈ സർക്കാർ അതു ചെയ്യുന്നില്ല. ചെയ്യേണ്ടതെന്താണെന്ന് സർക്കാരിനറിയാത്തതല്ല കാരണം. They just dont care(അതിനവർ കൂട്ടാക്കുന്നില്ല). അവരുടെ രാഷ്ട്രീയപരമായ കണക്കുകൂട്ടലിൽ ഈ കുടിയേറ്റ തൊഴിലാളികൾ അദൃശ്യരാണ്. അവരെ സംബന്ധിച്ചിടത്തോളം ഈ തൊഴിലാളികൾക്ക് അസ്തിത്വമേയില്ല. മോദി വിചാരിക്കുന്നത് നോട്ടുനിരോധനം എന്ന ദുരന്തം മറികടന്നതുപോലെ ഇതും തരണം ചെയ്യാനാവുമെന്നാണ്. കുറച്ചു നേരത്തേക്ക് ചില്ലറ അസ്വസ്ഥതകളുണ്ടാവും. ജനങ്ങൾ ക്രോധാകുലരാവും. പക്ഷേ, പിന്നെ എല്ലാം പഴയ പോലെയാവും. ജനങ്ങൾ ഇത്തരം കാര്യങ്ങൾ കുറച്ചുകാലത്തേക്കേ ഓർക്കുകയുള്ളുവെന്നാണ് മോദി കരുതുന്നത്. മറ്റൊന്ന് ഈ സാധുക്കളെ കുറച്ചു കഴിഞ്ഞാൽ വീണ്ടും മതത്തിന്റെ പേരിൽ ഇളക്കി മറിക്കാനാവുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഉദാഹരണത്തിന് കഴിഞ്ഞ ദിവസം ചുഴലിക്കാറ്റിൽ ബംഗാൾ തകർന്നടിഞ്ഞപ്പോൾ നമ്മുടെ പല ടെലിവിഷൻ ചാനലുകളും ചർച്ച ചെയ്തത് രാമജന്മ ഭൂമിയെക്കുറിച്ചും രാമക്ഷേത്ര നിർമ്മാണത്തെക്കു.
മോദി സര്‍ക്കാര്‍ കോവിഡ് നേരിടുന്നതില്‍ ദയനീയ പരാജയം: യോഗേന്ദ്ര യാദവ്. This article is published at 23 May 2020 04:36 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : മോദി, സര്‍ക്കാര്‍, കോവിഡ്, നേരിടുന്നതില്‍, ദയനീയ, പരാജയം, യോഗേന്ദ്ര, യാദവ്