Kerala Home - മലയാളം - Mathrubhumi - ഇതാണോ സംസ്‌കാരം? കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കുഴിയില്‍ തള്ളി; കര്‍ണാടകയില്‍ വിവാദം

ഇതാണോ സംസ്‌കാരം? കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കുഴിയില്‍ തള്ളി; കര്‍ണാടകയില്‍ വിവാദം


30 June 2020 10:14

ബെംഗളൂരു: കർണാടകയിൽ കോവിഡ് ബാധിച്ച മരിച്ചവരുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന ആരോപണം ഉയർത്തി കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ. മൃതദേഹങ്ങൾഒരു കുഴിയിൽ കൂട്ടത്തോടെ കൊണ്ടുവന്ന് തള്ളി മറവ് ചെയ്തുവെന്നാണ് ശിവകുമാർ ആരോപിക്കുന്നത്. ഇത്തരത്തിലൊരു വീഡിയോയും അദ്ദേഹം തന്റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തു. പിപിഇ കിറ്റ് ധരിച്ചിട്ടുള്ള കുറേ പേർ ബോഡി ബാഗിൽ മൃതദേഹങ്ങളുമായി വന്ന് ഒന്നിനുപുറകെ ഒന്നായി വലിയൊരു കുഴിയിലേക്ക് മറിച്ചിടുന്നതാണ് വീഡിയോയിലുള്ളത്. കർണാടകയിലെ ബെല്ലാരിയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങളെന്നാണ് ഡി.കെ. ശിവകുമാർ അവകാശപ്പെടുന്നത്. സംഭവം കർണാടകയിൽ വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. ഇതേതുടർന്ന് സർക്കാർ അന്വഷണത്തിന് ഉത്തരവിടുകയും ചെയ്തു. കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ മൃതദേഹം സംസ്കരിക്കുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രോട്ടോക്കോളുകൾ പാലിച്ചിട്ടുണ്ടെങ്കിലും മൃതദേഹം കൈകാര്യം ചെയ്ത രീതി വളരെ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ബെല്ലാരി ജില്ലാ ഭകണകൂടം പറയുന്നു. Its disturbing to see bodies of COVID patients who have died being dumped inhumanly into a pit in Ballari. Is this civility? This is a reflection of how the govt has handled this Corona crisis. I urge the govt to take immediate action and ensure that this doesnt happen again. pic.twitter.com/lsbv5ZUNCR — DK Shivakumar (@DKShivakumar) June 30, 2020 ബെല്ലാരിയിൽ തിങ്കളാഴ്ച മാത്രം 12 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ജില്ലയിൽ ഇതുവരെ 29 പേർ രോഗബാധമുലം മരിച്ചിട്ടുണ്ട്. ഇതിന് മുമ്പ് പുതുച്ചേരിയിൽ 44 വയസുള്ള കോവിഡ്ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഇതേപോലെ കുഴിയിലേക്ക് മറിച്ചിട്ട സംഭവം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കർണാടകയിൽ നിന്ന് സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. Content Highlights:Video Showing Bodies of Covid-19 Victims Being Dumped in Pit in Karnataka Triggers Outrage, Probe Ordered
.
ഇതാണോ സംസ്‌കാരം? കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കുഴിയില്‍ തള്ളി; കര്‍ണാടകയില്‍ വിവാദം. This article is published at 30 June 2020 10:14 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ഇതാണോ, സംസ്‌കാരം, കോവിഡ്, ബാധിച്ച്, മരിച്ചവരുടെ, മൃതദേഹങ്ങള്‍, കുഴിയില്‍, തള്ളി, കര്‍ണാടകയില്‍, വിവാദം