Kerala Home - മലയാളം - Mathrubhumi - ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ പ്രതികള്‍ പദ്ധതിയിട്ടു - ഐജി

ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ പ്രതികള്‍ പദ്ധതിയിട്ടു - ഐജി


01 July 2020 12:25

കൊച്ചി: നടി ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി ഐജി വിജയ് സാഖറെ. പദ്ധതി നടക്കാതെ വന്നതോടെ വിവാഹാലോചന എന്ന തരത്തിൽ ബന്ധപ്പെടുകയായിരുന്നു. ചലച്ചിത്ര മേഖലയിലെ നിരവധി പേരെ സംഘം സമീപിച്ചതായും പോലീസ് പറഞ്ഞു. ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഷംന പോലീസിൽ പരാതി നൽകിയതിനാൽ പ്രതികൾക്ക് പദ്ധതി നടപ്പിലാക്കാനായില്ല. സ്വർണ കടത്ത് എന്ന ആവശ്യവുമായാണ് ആദ്യം പ്രതികൾ ഷംനയെ സമീപിച്ചത്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള ഹാരിസ്, റഫീഖ്, ഷഫീഖ്എന്നിവരാണ് പദ്ധതി ആസൂത്രണംചെയ്തതെന്ന് ഐജി പറഞ്ഞു. കേസിൽ അന്വേഷണം പൂർത്തിയായതായി. എന്നാൽ സിനിമാ മേഖലയിൽ നിന്നുള്ള പ്രതികളില്ലെന്നുംഐജി കൂട്ടിച്ചേർത്തു. കേസിൽ ഏഴ് പേർ ഇതുവരെ അറസ്റ്റിലായി. നാല് പേരെ കൂടി പിടികൂടാനുണ്ട്. ഇതിനിടെ കേസിൽ ഷംനയുടെ മൊഴിയെടുക്കൽ പൂർത്തിയായി. ഹോം ക്വാറന്റീനിൽ കഴിയുന്നതിനാൽ വിഡിയോ കോൺഫറൻസിങ് വഴിയാണ് വിവരങ്ങൾ പൊലീസ് ചോദിച്ചറിഞ്ഞത്. Content Highlights: IG Vijay Sakhare on Actress Shamna Kasim extortion case
.
ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ പ്രതികള്‍ പദ്ധതിയിട്ടു - ഐജി. This article is published at 01 July 2020 12:25 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : കാസിമിനെ, തട്ടിക്കൊണ്ടുപോയി, തട്ടാന്‍, പ്രതികള്‍, പദ്ധതിയിട്ടു