Kerala Home - മലയാളം - Mathrubhumi - ചൈനീസ് ആപ്പുകളുടെ നിരോധനം; കമ്പനികള്‍ക്ക് കേസ് നടത്താന്‍ അവസരം ലഭിക്കും

ചൈനീസ് ആപ്പുകളുടെ നിരോധനം; കമ്പനികള്‍ക്ക് കേസ് നടത്താന്‍ അവസരം ലഭിക്കും


01 July 2020 12:22

നിരോധിക്കപ്പെട്ട 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം. സർക്കാർ നിർദേശിക്കുന്ന സുരക്ഷാ, സ്വകാര്യത മാനദണ്ഡങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ഈ ആപ്ലിക്കേഷനുകളുടെ ഉടമകളായ കമ്പനികൾക്ക് കേസ് നടത്താം. എന്നാൽ ആപ്ലിക്കേഷനുകൾ നിരോധിച്ചതുമായി ബന്ധപ്പെട്ട വിശദമായ ഉത്തരവ് പുറത്തുവിട്ടിട്ടില്ല. ഇടക്കാല ഉത്തരവാണ് തിങ്കളാഴ്ച രാത്രി പുറത്തുവിട്ടത്. ഇക്കാര്യത്തിൽ നിയമാനുസൃതമായ നടപടിക്രമങ്ങൾക്ക് രേഖാമൂലമുള്ള വിശകലനം ആവശ്യമാണ്. ആപ്ലിക്കേഷനുകൾ തടയുന്നതുമായി ബന്ധപ്പെട്ട് ഐടി നിയമത്തിൽ നിർവചിക്കപ്പെട്ട നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ഇത് പരിശോധിച്ചായിരിക്കും സർക്കാർ വിശദമായ ഉത്തരവ് പുറപ്പെടുവിക്കുകയെന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈസ് റിപ്പോർട്ട് ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ കമ്പനികൾക്ക് കേസ് നടത്താൻ അവസരം ലഭിക്കും. നിരോധനത്തെ തുടർന്ന് ടിക് ടോക്ക്, ഹെലോ ഉൾപ്പടെ 59 ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്നും അപ്രത്യക്ഷമായിരുന്നു. നിരോധനത്തെ തുടർന്ന് ടിക് ടോക്ക് ഇന്ത്യയിൽ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. Content Highlights:tiktok and banned apps to get a chance to explain their case
.
ചൈനീസ് ആപ്പുകളുടെ നിരോധനം; കമ്പനികള്‍ക്ക് കേസ് നടത്താന്‍ അവസരം ലഭിക്കും. This article is published at 01 July 2020 12:22 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ചൈനീസ്, ആപ്പുകളുടെ, നിരോധനം, കമ്പനികള്‍ക്ക്, കേസ്, നടത്താന്‍, അവസരം, ലഭിക്കും