Kerala Home - മലയാളം - Mathrubhumi - കോവിഡ് കാലത്ത് തിരഞ്ഞെടുപ്പ്; കേരളം പരിഗണിക്കുന്നത് തപാൽ, പ്രോക്സി വോട്ടുകൾ

കോവിഡ് കാലത്ത് തിരഞ്ഞെടുപ്പ്; കേരളം പരിഗണിക്കുന്നത് തപാൽ, പ്രോക്സി വോട്ടുകൾ


13 August 2020 08:31

തിരുവനന്തപുരം: തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾ, ക്വാറന്റീനിലുള്ളവർ, 65 വയസ്സ് കഴിഞ്ഞവർ എന്നിവർക്ക് തപാൽ, പ്രോക്സി വോട്ടുകൾ പരിഗണനയിൽ. ഇതിനായി തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യാനാണ് ആലോചന. കോവിഡ് ബാധിച്ചവരെയും നിരീക്ഷണത്തിലുള്ളവരെയും തപാൽവോട്ടിന്റെ പരിധിയിൽപ്പെടുത്തി കേന്ദ്രം തിരഞ്ഞെടുപ്പുചട്ടം ഭേദഗതി ചെയ്തിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും ആ വഴിയിൽ നേരത്തേ ആലോചന തുടങ്ങിയിരുന്നു. എന്നാൽ, അടുത്ത ബന്ധുക്കളെക്കൊണ്ട് വോട്ട് ചെയ്യിക്കാവുന്ന പ്രോക്സി സമ്പ്രദായം കോവിഡ് ബാധിതർക്കും മുതിർന്ന പൗരന്മാർക്കും നിരീക്ഷണത്തിലുള്ളവർക്കും കേന്ദ്രസർക്കാർ പരിഗണിച്ചില്ല. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം, 65 വയസ്സ് കഴിഞ്ഞവർക്ക് വീടുകളിൽനിന്ന് പുറത്തിറങ്ങാൻ വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് ഇവർക്കും തപാൽ വോട്ടിന് അവസരമൊരുക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചത്. എന്നാൽ, കേരളം തപാൽവോട്ടും പ്രോക്സിയും ഉൾപ്പെടുത്തി ചട്ടം ഭേദഗതി ചെയ്യാനാണ് ആലോചിക്കുന്നത്. വോട്ടറുടെ ഭാര്യ, ഭർത്താവ്, മക്കൾ, സഹോദരങ്ങൾ തുടങ്ങിയ അടുത്ത ബന്ധുക്കളെയാണ് പ്രോക്സി വോട്ടിന് പരിഗണിക്കുക. വോട്ടർ ചു.
കോവിഡ് കാലത്ത് തിരഞ്ഞെടുപ്പ്; കേരളം പരിഗണിക്കുന്നത് തപാൽ, പ്രോക്സി വോട്ടുകൾ. This article is published at 13 August 2020 08:31 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : കോവിഡ്, കാലത്ത്, തിരഞ്ഞെടുപ്പ്, കേരളം, പരിഗണിക്കുന്നത്, തപാൽ, പ്രോക്സി, വോട്ടുകൾ