Kerala Home - മലയാളം - Mathrubhumi - ഉത്ര വധം: ഡമ്മി പരീക്ഷണത്തിലൂടെ അന്വേഷണസംഘം കൊലപാതകം പുനരാവിഷ്‌കരിച്ചു

ഉത്ര വധം: ഡമ്മി പരീക്ഷണത്തിലൂടെ അന്വേഷണസംഘം കൊലപാതകം പുനരാവിഷ്‌കരിച്ചു


02 August 2020 11:01

കൊല്ലം: ഉത്ര കൊലപാതകക്കേസിൽ ക്രൈംബ്രാഞ്ച് ഡമ്മി പരീക്ഷണം നടത്തി. കൊലപാതകത്തിൽ ചെറിയ തെളിവുകൾ പോലും നഷ്ടമാകാതിരിക്കാനാണ് ക്രൈംബ്രാഞ്ച് കൊലപാതകം പുനരാവിഷ്കരിച്ചത്. ഡമ്മിയിൽ മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയത് ശാസ്ത്രീയ തെളിവായി കോടതിയിൽ ഹാജരാക്കും. ഉത്രയെ മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിയിക്കുന്നതിനാണ് ഡമ്മി പരീക്ഷണം നടത്തിയത്. കൊല്ലം അരിപ്പയിലെ വനംവകുപ്പിന്റെ സംസ്ഥാന ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചായിരുന്നു പരീക്ഷണം. ഉത്രയെ കൊലപ്പെടുത്തിയ രീതി അന്വേഷണസംഘം ഡമ്മിയുപയോഗിച്ച് പുനരാവിഷ്കരിച്ചു. സൂരജിന്റെ മൊഴിയുടേയും അന്വേഷണസംഘത്തിന് ലഭിച്ച തെളിവുകളുടേയും അടിസ്ഥാനത്തിലായിരുന്നു ഡമ്മി പരീക്ഷണം. ഡമ്മി പരീക്ഷണത്തിന്റെ വീഡിയോ ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കും. കേസ് ശാസ്ത്രീയമായി തെളിയിക്കുന്നതിനുള്ള പ്രധാനരേഖയായി ഈ വീഡിയോ മാറുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. പാമ്പിന്റെ ഡിഎൻഎ പരിശോധനയുടേയും മൊബൈൽ ഫോണിന്റെ ഫോറൻസിക് പരിശോധനയുടേയും ഫലം ഇതുവരെ അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. മാപ്പുസാക്ഷിയായ പാമ്പുപിടിത്തക്കാരൻ സുരേഷിന്റെ മൊഴി കോടതി രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് പൂർത്തിയാകുന്നതോടെ അന്തിമ കുറ്റപത്രം തയ്യാറാക്കും. കേസിൽ ക്രൈംബ്രാഞ്ച് കരട് കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. അന്തിമ കുറ്റപത്രം ഓഗസ്റ്റ് പത്തിനുള്ളിൽ കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
.
ഉത്ര വധം: ഡമ്മി പരീക്ഷണത്തിലൂടെ അന്വേഷണസംഘം കൊലപാതകം പുനരാവിഷ്‌കരിച്ചു. This article is published at 02 August 2020 11:01 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ഉത്ര, ഡമ്മി, പരീക്ഷണത്തിലൂടെ, അന്വേഷണസംഘം, കൊലപാതകം, പുനരാവിഷ്‌കരിച്ചു