Kerala Home - മലയാളം - Mathrubhumi - അതിതീവ്ര മഴയ്ക്ക് സാധ്യത; ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട്

അതിതീവ്ര മഴയ്ക്ക് സാധ്യത; ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട്


30 September 2020 10:16

തിരുവനന്തപുരം: കേരളത്തിൽ വിവിധ ജില്ലകളിൽ അതിതീവ്രമഴ(Extremely Heavy rainfall)യ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 6 : ഇടുക്കി, വയനാട്. ഓഗസ്റ്റ് 7 : മലപ്പുറം. ഓഗസ്റ്റ് 8 : ഇടുക്കി. ഓഗസ്റ്റ് 9 : വയനാട്.- എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 എം.എമ്മിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും. ഓഗസ്റ്റ് ആറിന് ഇടുക്കി, വയനാട് ജില്ലകളിലും ഓഗസ്റ്റ് ഏഴിന് മലപ്പുറം ജില്ലയിലും ഏറ്റവും ഉയർന്ന അലേർട്ട് ആയ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതീവ ജാഗ്രത പുലർത്തേണ്ടതാണ്. നിലവിൽ കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ ലഭിക്കുന്ന മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലയിലും വയനാട്, ഇടുക്കി ജില്ലകളിലും ദുരന്ത സാധ്യത മേഖലകളിൽ ഉള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണെന്നും ക.
അതിതീവ്ര മഴയ്ക്ക് സാധ്യത; ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട്. This article is published at 30 September 2020 10:16 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : അതിതീവ്ര, മഴയ്ക്ക്, സാധ്യത, ഇടുക്കി, വയനാട്, മലപ്പുറം, ജില്ലകളില്‍, റെഡ്, അലര്‍ട്ട്