Kerala Home - മലയാളം - Mathrubhumi - മഴ കനക്കുന്നു; വെള്ളപ്പൊക്കത്തിന് സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

മഴ കനക്കുന്നു; വെള്ളപ്പൊക്കത്തിന് സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍


27 September 2020 01:13

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ മിക്ക ഡാമുകളുടേയും ഷട്ടറുകൾ ഉയർത്തിത്തുടങ്ങിയതായി അധികൃതർ അറിയിച്ചു. മിക്ക നദികളിലും വെള്ളപ്പൊക്ക സാധ്യതയ്ക്കടുത്താണ് വെള്ളത്തിന്റെ ഉയർച്ച കാണിക്കുന്നതെന്നും അതുകൊണ്ടുതന്നെ നദികളുടെയും മറ്റ് ജലാശയങ്ങളുടേയും അടുത്ത് താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും അധികൃതർ അറിയിച്ചു. പത്തനംതിട്ട മണിയാർ ബാരേജിന്റെ 5 ഷട്ടറുകൾ 10 മുതൽ 120 സെന്റീ മീറ്റർ വരെ ഉയർത്താൻ സാധ്യതയുണ്ടെന്നാണ് ഈ വിഭാഗത്തിൽ ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരം. ഈ മാസം നാലാം തീയി മുതൽ മണിയാർ ബാരേജിന്റെ ഷട്ടറുകൾ തുറന്നിരുന്നു. നിലവിൽ ജില്ലയുടെ കിഴക്കൻ മേഖലകളിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും അതിശക്തമായ മഴയാണ് ലഭിക്കുന്നത്. ഈ മാസം ഒൻപത് വരെ പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഈ മാസം 10 വരെ മണിയാർ ബാരേജിലേക്കുള്ള നീരൊഴുക്ക് ശക്തമാകുന്നതിനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മണിയാർ ബാരേജിലെ ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി ഈ മാസം 10 വരെ ഏതു സമയത്തും മണിയാർ ബാരേജിന്റ.
മഴ കനക്കുന്നു; വെള്ളപ്പൊക്കത്തിന് സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍. This article is published at 27 September 2020 01:13 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : കനക്കുന്നു, വെള്ളപ്പൊക്കത്തിന്, സാധ്യത, ജനങ്ങള്‍, ജാഗ്രത, പാലിക്കണമെന്ന്, അധികൃതര്‍