Kerala Home - മലയാളം - Mathrubhumi - വിശ്വാസവും സ്വീകാര്യതയും സ്വയം വന്നു ചേരേണ്ടത്, അധികാരം ഉപയോഗിച്ച് നേടേണ്ടതല്ല - ജസ്റ്റിസ് രമണ

വിശ്വാസവും സ്വീകാര്യതയും സ്വയം വന്നു ചേരേണ്ടത്, അധികാരം ഉപയോഗിച്ച് നേടേണ്ടതല്ല - ജസ്റ്റിസ് രമണ


18 October 2020 05:06

ന്യൂഡൽഹി: നീതിന്യായവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് അതിന്റെ പ്രധാനശക്തിയെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എൻ വി രമണ. സമ്മർങ്ങളേയും പ്രതിബന്ധങ്ങളേയും അതിജീവിച്ച് ആദർശങ്ങളിലുറച്ച് നിൽക്കുന്നവരും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ ഭയരഹിതരുമാവണം ന്യായാധിപരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വാസവും സ്വീകാര്യതയും ജനങ്ങളിൽ നിന്ന്ലഭിക്കേണ്ടതാണെന്നും മറിച്ച് ഇവയെല്ലാം അധികാരമുപയോഗിച്ച് നേടേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിയുടെ ജീവിതം ഉത്തമമാണെന്ന് വിശേഷിപ്പിക്കപ്പെടാൻ വിനയം, ക്ഷമാശീലം, കരുണ, തൊഴിൽ നൈതികത, കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കാനും സ്വയം മെച്ചപ്പെടുത്താനുമുള്ള ആവേശം തുടങ്ങി നിരവധി ഗുണങ്ങൾ അയാളുടെ ജീവിതത്തിൽ ഉണ്ടായിരിക്കണം- ജസ്റ്റിസ് രമണ കൂട്ടിച്ചേർത്തു. ഒരു ന്യായാധിപൻ തന്റെ ആദർശങ്ങളിൽ ഉറച്ചു നിൽക്കുന്ന, ധൈര്യപൂർവം തീരുമാനങ്ങളെടുക്കുന്ന വ്യക്തിയാവണം. എല്ലാ സമ്മർദങ്ങളേയും തടസ്സങ്ങളേയും അതിജീവിക്കാനുള്ള പ്രാപ്തിയാണ് ഒരു ന്യായാധിപന് വേണ്ട പ്രധാന ഗുണമെന്നും അദ്ദേഹം പറഞ്ഞു. മുൻ ജഡ്ജി എ ആർ ലക്ഷ്മണന്റെ മരണത്തിൽ അനുശോചിച്ച് ശനിയാഴ്ച നടന്ന യോഗത്തിലാണ് ജസ്റ്റിസ് രമണ ഇക്കാര്യങ്ങൾ പ്രസ്താവിച്ചത്. ജസ്റ്റിസ് രമണയ്ക്കെതിരെ ആരോപണങ്ങളുന്നയിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി ചീഫ് ജസ്റ്റിസ് എസ്് എ ബോബ്ഡെയ്ക്ക് കത്തയച്ച സാഹചര്യത്തിൽ ജസ്റ്റിസ് രമണയുടെ പ്രസ്താവന പലവിധത്തിൽ പ്രാധാന്യമർഹിക്കുന്നു. കത്തയച്ചതിന് ശേഷം ആദ്യമായാണ് പൊതു പരിപാടിയിൽ ജസ്റ്റിസ് രമണ ഇത്തരത്തിലൊരു പ്രസ്താവന നടത്തുന്നത്. നമ്മുടെ മൂല്യങ്ങളാണ് ഏറ്റവും വലിയ സമ്പത്തെന്നും അവയെ വിസ്മരിക്കരുതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഊർജസ്വലവും സ്വതന്ത്രവുമായ ഒരു നീതിന്യായവ്യവസ്ഥയാണ് ആധുനികകാലഘട്ടത്തിനാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച വ്യക്തിയും ന്യായാധിപനുമായിരുന്ന ലക്ഷ്മണയുടെ വാക്കുകൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കണമെന്നും ജസ്റ്റിസ് രമണ ഓർമിപ്പിച്ചു. Content Highlights: Faith, Acceptability Have To Be Earned, Not Commanded Justice N V Ramana
.
വിശ്വാസവും സ്വീകാര്യതയും സ്വയം വന്നു ചേരേണ്ടത്, അധികാരം ഉപയോഗിച്ച് നേടേണ്ടതല്ല - ജസ്റ്റിസ് രമണ. This article is published at 18 October 2020 05:06 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : വിശ്വാസവും, സ്വീകാര്യതയും, സ്വയം, വന്നു, ചേരേണ്ടത്, അധികാരം, ഉപയോഗിച്ച്, നേടേണ്ടതല്ല, ജസ്റ്റിസ്