Kerala Home - മലയാളം - Mathrubhumi - കൃഷ്ണദാസിന്റെ അറസ്റ്റ്: വിജയിച്ചത് പോലീസിന്റെ ബുദ്ധിപരമായ നീക്കം

കൃഷ്ണദാസിന്റെ അറസ്റ്റ്: വിജയിച്ചത് പോലീസിന്റെ ബുദ്ധിപരമായ നീക്കം


23 May 2017 11:33

തൃശ്ശൂർ: ലക്കിടി ലോ കോളേജ് വിദ്യാർഥി ഷഹീർ ഷൗക്കത്തലിയെ മർദിച്ചകേസിൽ നെഹ്രു കോളേജ് ചെയർമാൻ പി. കൃഷ്ണദാസ് അടക്കമുള്ളവരെ അറസ്റ്റുചെയ്തത് പോലീസിന്റെ ബുദ്ധിപരമായ നീക്കത്തിലൂടെ.രണ്ടുദിവസംമുമ്പ് ഡി.ജി.പി.യും തൃശ്ശൂർ റൂറൽ എസ്.പി.യും ഉൾപ്പെടെയുള്ളവർ കേസിനെക്കുറിച്ച് വിശദമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ പരാതിക്കാരനായ ഷഹീർ ഷൗക്കത്തലിയെ വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുത്തു. പരാതിയിൽനിന്ന് ഒരുകാരണവശാലും പിന്മാറില്ലെന്ന് ഷഹീർ വ്യക്തമാക്കിയതോടെ ശക്തമായി മുന്നോട്ടുനീങ്ങാൻ പോലീസ് തീരുമാനിക്കുകയായിരുന്നു. കൃഷ്ണദാസിനെതിരേ ആദ്യം ദുർബല വകുപ്പുകളാണ് ഈ കേസിൽ ചുമത്തിയിരുന്നത്. കൂടുതൽ കടുത്ത, ജാമ്യമില്ലാ വകുപ്പുകൾ ചുമത്താൻ പോലീസ് തീരുമാനിച്ചു. എന്നാൽ, വിവരം പുറത്തുവന്നാൽ കൃഷ്ണദാസ് മുൻകൂർ ജാമ്യാപേക്ഷ നൽകാനുള്ള സാധ്യതയുള്ളതിനാൽ ഇത് രഹസ്യമാക്കിവെച്ചു. നിയമോപദേശക സുചിത്രയെയാണ് തിങ്കളാഴ്ച ആദ്യം കസ്റ്റഡിയിലെടുത്തത്. ഇതോടെ, കൃഷ്ണദാസ് ഇടഞ്ഞു. തുടർന്ന് ഇയാളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ രണ്ടും കസ്റ്റഡിയിലായതോടെ ബാക്കി മൂന്നുപേരും സ്വമേധയാ വന്നവരാണ്. ഐ.പി.സി. 341 (തടഞ്ഞുനിർത.
കൃഷ്ണദാസിന്റെ അറസ്റ്റ്: വിജയിച്ചത് പോലീസിന്റെ ബുദ്ധിപരമായ നീക്കം. This article is published at 23 May 2017 11:33 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : കൃഷ്ണദാസിന്റെ, അറസ്റ്റ്, വിജയിച്ചത്, പോലീസിന്റെ, ബുദ്ധിപരമായ, നീക്കം


Share