Kerala Home - മലയാളം - Mathrubhumi - മെല്‍ബണില്‍ ആക്രമിക്കപ്പെട്ട വൈദികന്‍ രണ്ടുമാസം മുന്‍പ് ആലക്കോട്ടെത്തി

മെല്‍ബണില്‍ ആക്രമിക്കപ്പെട്ട വൈദികന്‍ രണ്ടുമാസം മുന്‍പ് ആലക്കോട്ടെത്തി


21 September 2017 08:14

ആലക്കോട്: ഞായറാഴ്ച മെൽബണിൽ വിശുദ്ധ കുർബാനയ്ക്കിടെ അക്രമിയുടെ കുത്തേറ്റ മലയാളി വൈദികൻ രണ്ടുമാസം മുൻപ് ആലക്കോട്ടെത്തിയിരുന്നു. മെൽബൺ രൂപതയിൽ ദീർഘകാലമായി ശുശ്രൂഷചെയ്തുവരുന്ന ഫാ. ടോമി കളത്തൂർ മാത്യു എന്ന വൈദികന്റെ അടുത്ത സുഹൃത്തായ ആലക്കോട് സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ആന്റണി ആനക്കല്ലിലിനെ സന്ദർശിക്കാനാണ് അദ്ദേഹം എത്തിയത്. ഫാ. ടോമി രണ്ടുദിവസം ഇവിടെ ഉണ്ടായിരുന്നു. ആലക്കോട് പള്ളിയിൽ വിശുദ്ധ കുർബാനയർപ്പിക്കുകയും വചനസന്ദേശം നൽകുകയും ചെയ്തു. അപകടനില തരണംചെയ്ത ഫാ. ടോമി സുഖം പ്രാപിച്ചുവരുന്നതായി മെൽബൺ രൂപത വികാരി ജനറാൾ മോൺ യൂഗ്രേഗ് ബെന്നറ്റ് അറിയിച്ചു. സംഭവത്തിന്റെ പേരിൽ പ്രശ്നങ്ങളുണ്ടാകരുതെന്നുപറഞ്ഞ ഫാ. ടോമി ഇടവകയിലെ വിശ്വാസികളെക്കുറിച്ച് ആശങ്ക പങ്കുവെച്ചതായും വികാരി ജനറാൾ അറിയിച്ചു.അക്രമിയെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാൾ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് പോലീസ് അറിയിച്ചതായും വികാരി ജനറാൾ വെളിപ്പെടുത്തി.ഫാ. ടോമിന് നേരെയുണ്ടായ അക്രമത്തിൽ ദുഃഖം രേഖപ്പെടുത്തി.ആലക്കോട് സെന്റ് മേരീസ് പള്ളിയിൽ തിങ്കളാഴ്ച പ്രത്യേക പ്രാർഥന നടത്തി..
മെല്‍ബണില്‍ ആക്രമിക്കപ്പെട്ട വൈദികന്‍ രണ്ടുമാസം മുന്‍പ് ആലക്കോട്ടെത്തി. This article is published at 21 September 2017 08:14 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : മെല്‍ബണില്‍, ആക്രമിക്കപ്പെട്ട, വൈദികന്‍, രണ്ടുമാസം, മുന്‍പ്, ആലക്കോട്ടെത്തി


Share