Kerala Home - മലയാളം - Mathrubhumi - വനിത കമ്മീഷന്‍ അധ്യക്ഷയ്ക്ക് വധഭീഷണിയും തപാല്‍വഴി വിസർജ്യവും

വനിത കമ്മീഷന്‍ അധ്യക്ഷയ്ക്ക് വധഭീഷണിയും തപാല്‍വഴി വിസർജ്യവും


18 June 2018 04:13

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈന് നേരെ വധഭീഷണി. പിസിജോർജ് എംഎൽഎയ്ക്കെതിരെ കേസെടുത്തതിന് ശേഷമാണ് എം.സി ജോസഫൈന് നേരെ ഭീഷണി കത്തുകൾ വന്നു തുടങ്ങിയത്. . ഭീഷണിക്കത്തിനൊപ്പം തനിക്ക് മനുഷ്യവിസർജ്യം തപാൽവഴി അയച്ചുതന്നുവെന്നും എം.സി. ജോസഫൈൻ വ്യക്തമാക്കി. മാത്രമല്ല നടിയെ ആക്രമിച്ച കേസിൽ ഇടപെട്ട സിനിമയിലെ വനിതാ കൂട്ടായ്മയിലെ അംഗങ്ങൾക്കും ഭീഷണിയുള്ളതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ജോസഫൈൻ പറയുന്നു. മോശം പരാമർശങ്ങളും ഭീഷണികളും അടങ്ങുന്ന കത്തുകളാണ് എം.സി. ജോസഫൈന് ലഭിച്ചിട്ടുള്ളത്. വനിതാ കമ്മീഷൻ ഓഫീസിലേക്കാണ് മനുഷ്യവിസർജ്യം പാക്ക് ചെയ്ത് അയച്ചത്. പരാതി ഉടൻതന്നെ പോലീസിന് കൈമാറുമെന്ന് എം.സി. ജോസഫൈൻ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ പരാമർശങ്ങളുടെ പേരിൽ പി.സി.ജോർജ് എംഎൽഎയ്ക്കെതിരെ കമ്മീഷൻ കേസെടുത്തിരുന്നു. വിഷയത്തിൽ രണ്ടുപേരും തമ്മിൽ രൂക്ഷമായ ഭാഷയിൽ വാക്പോക് നടത്തിയിരുന്നു. ഇതിനെല്ലാം ശേഷമാണ് ഭീഷണി കത്തുകൾ വന്നു തുടങ്ങിയത്. എന്നാൽ പോലീസിന് പരാതി നൽകുമ്പോൾ ഇക്കാര്യം സൂചിപ്പിക്കുമോ എന്ന് വ്യക്തമല്ല. .
വനിത കമ്മീഷന്‍ അധ്യക്ഷയ്ക്ക് വധഭീഷണിയും തപാല്‍വഴി വിസർജ്യവും. This article is published at 18 June 2018 04:13 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : വനിത, കമ്മീഷന്‍, അധ്യക്ഷയ്ക്ക്, വധഭീഷണിയും, തപാല്‍വഴി, വിസർജ്യവും


Share