Kerala Home - മലയാളം - Mathrubhumi - അങ്കമാലി കോടതിയില്‍ ദിലീപ് ജാമ്യാപേക്ഷ നല്‍കി

അങ്കമാലി കോടതിയില്‍ ദിലീപ് ജാമ്യാപേക്ഷ നല്‍കി


21 November 2017 07:13

അങ്കമാലി : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഗൂഢാലോചനക്കുറ്റം മാത്രമാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും 60 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാത്തതിനാൽ ജാമ്യത്തിന് അവകാശമുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ഹൈക്കോടതി രണ്ടു തവണ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് വിചാരണക്കോടതിയിൽ തന്നെ വീണ്ടും ജാമ്യാപേക്ഷ നൽകിയത്. ഹർജി മറ്റന്നാൾ പരിഗണിക്കും. നടിയുടെ നഗ്ന ചിത്രം പകർത്തണമെന്നാവശ്യപ്പെട്ടത് മാത്രമാണ് തനിക്കെതിരെയുള്ള കുറ്റമെന്നും അന്വേഷണ സംഘം പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും അപേക്ഷയിൽ പറയുന്നുണ്ട്. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നില്ലെന്ന് രാവിലെ തന്നെ ദിലീപിന്റെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച നാദിർഷായുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ജാമ്യ ഹർജി സമർപ്പിക്കുന്നത് നീട്ടിവെച്ചതെന്നായിരുന്നു രാവിലത്തെ സൂചന. നാദിർഷാ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് കോടതി 18 ലേയ്ക്ക് മ.
അങ്കമാലി കോടതിയില്‍ ദിലീപ് ജാമ്യാപേക്ഷ നല്‍കി. This article is published at 21 November 2017 07:13 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : അങ്കമാലി, കോടതിയില്‍, ദിലീപ്, ജാമ്യാപേക്ഷ, നല്‍കി


Share