Kerala Home - മലയാളം - Mathrubhumi - സുപ്രീംകോടതിയിലെ പ്രതിസന്ധി: പരിഹാരം കാണാന്‍ ബാര്‍ കൗണ്‍സില്‍

സുപ്രീംകോടതിയിലെ പ്രതിസന്ധി: പരിഹാരം കാണാന്‍ ബാര്‍ കൗണ്‍സില്‍


20 October 2018 12:57

ന്യൂഡൽഹി: സുപ്രീംകോടതിയുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ ബാർ കൗൺസിൽ രംഗത്ത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും മുതിർന്ന ജഡ്ജിമാരും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ ബാർ കൗൺസിൽ ഏഴംഗ സമിതി രൂപവത്കരിച്ചു. ന്യായാധിപരുമായി ഏഴംഗ സമിതി കൂടിക്കാഴ്ച നടത്തി പ്രശ്നം പരിഹരിക്കുമെന്ന് ഡൽഹിയിൽ ചേർന്ന യോഗത്തിനുശേഷം ബാർ കൗൺസിൽ ചെയർമാൻ മനൻ കുമാർ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീംകോടതിയുടെ ഭരണ സംവിധാനത്തിനും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുമെതിരെ മുതിർന്ന നാല് ജഡ്ജിമാർ രംഗത്തെത്തുകയും വാർത്താ സമ്മേളനം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് ബാർ കൗൺസിൽ യോഗം ചേർന്നത്. പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് ബാർ കൗൺസിൽ ചെയർമാൻ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തെ രാഷ്ട്രീയവത്കരിക്കാൻ നടക്കുന്ന നീക്കങ്ങളെ അദ്ദേഹം ശക്തമായി എതിർത്തു. ഇത്തരം നീക്കങ്ങളിൽനിന്ന് എല്ലാവരും പിന്മാറണം. ജുഡീഷ്യറിയുടെ പ്രതിച്ഛായ മോശമാക്കാൻ ആരും ശ്രമിക്കരുത്. രാജ്യത്തെ ജനങ്ങൾക്ക് ജുഡീഷ്യറിയിൽ അടിയുറച്ച വിശ്വാസമാണുള്ളതെന്നുംമനൻ കുമാർ മിശ്ര വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. നാല് മുതിർന്ന ജഡ്ജിമാർ .
സുപ്രീംകോടതിയിലെ പ്രതിസന്ധി: പരിഹാരം കാണാന്‍ ബാര്‍ കൗണ്‍സില്‍. This article is published at 20 October 2018 12:57 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : സുപ്രീംകോടതിയിലെ, പ്രതിസന്ധി, പരിഹാരം, കാണാന്‍, ബാര്‍, കൗണ്‍സില്‍


Share