Kerala Home - മലയാളം - Mathrubhumi - പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം: സൈനികന്‍ വീരമൃത്യു വരിച്ചു

പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം: സൈനികന്‍ വീരമൃത്യു വരിച്ചു


20 October 2018 12:17

ജമ്മു: പാകിസ്താൻ സൈന്യം നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തിൽ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയിൽ കശ്മീരിലെ രജൗറി ജില്ലയിലുള്ള ഇന്ത്യൻ സൈനിക പോസ്റ്റുകൾ ലക്ഷ്യമാക്കിയാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകി. ഇതിനിടെയാണ് ലാൻസ് നായിക് യോഗേഷ് മുരളീധറിന് ജീവൻ നഷ്ടമായത്. ഗുരുതരമായ പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഹാരാഷ്ട്ര സ്വദേശിയാണ് വീരമൃത്യു വരിച്ച സൈനികൻ. അതിനിടെ, കശ്മീരിൽ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ടുപേർ പരിക്കേറ്റു. വാഹനത്തിൽ രഞ്ചരിച്ച രണ്ടുപേർക്കാണ് പരിക്കേറ്റത്. വാഹനം നിർത്താൻ സൈന്യം ആവശ്യപ്പെട്ടുവെങ്കിലും നിർത്താതെപോയി. ഇതേത്തുടർന്നാണ് സൈന്യത്തിന് വെടിവെക്കേണ്ടിവന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. .
പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം: സൈനികന്‍ വീരമൃത്യു വരിച്ചു. This article is published at 20 October 2018 12:17 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : പാകിസ്താന്റെ, വെടിനിര്‍ത്തല്‍, കരാര്‍, ലംഘനം, സൈനികന്‍, വീരമൃത്യു, വരിച്ചു


Share