Kerala Home - മലയാളം - Mathrubhumi - നികുതി വെട്ടിപ്പ്: ശ്രീവത്സം ഗ്രൂപ്പിന്റെ ആസ്തികള്‍ കണ്ടുകെട്ടി

നികുതി വെട്ടിപ്പ്: ശ്രീവത്സം ഗ്രൂപ്പിന്റെ ആസ്തികള്‍ കണ്ടുകെട്ടി


16 November 2018 06:17

തിരുവനന്തപുരം: നികുതി തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന ശ്രീവത്സം ഗ്രൂപ്പിന്റെ ആസ്തികൾ ആദായ നികുതി വകുപ്പ് താത്ക്കാലികമായി കണ്ടുകെട്ടി. കേരളത്തിനകത്തും പുറത്തുമുള്ള 36 ആസ്തി വകകളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി ഉത്തരവിറക്കിയത്. നികുതി വെട്ടിപ്പുകാരിൽ പിടിമുറുക്കാൻ മോദി സർക്കാർ കഴിഞ്ഞ വർഷം ആദായ നികുതി നിയമത്തിലെ സെക്ഷൻ 132 9-ബിയിൽ ഭേദഗതി വരുത്തിയിരുന്നു. നികുതി അടക്കാത്തവരുടെ ആസ്ഥി കണ്ടുകെട്ടാൻ വ്യവസ്ഥ ചെയ്യുന്ന ഈ പുതിയ നിമമനുസരിച്ചുള്ള കേരളത്തിലെ ആദ്യ നടപടിയാണിത്. കേരളത്തിലെ എട്ടു സബ് രജിസ്ട്രാർ ഓഫീസുകളുടെ കീഴിലേയും ബെംഗളൂരുവിലേയും ശ്രീവത്സം ഗ്രൂപ്പിന്റെ ആസ്തികളാണ് താത്ക്കാലികമായി കണ്ടുകെട്ടിയത്. നാഗാലൻഡിലെ മുൻ പോലീസ് ഉദ്യോഗസ്ഥനും ശ്രീവത്സം ഗ്രൂപ്പിന്റെ ഉടമയുമായ എം.കെ.ആർ.പിള്ള ഭാര്യ വത്സല, മക്കളായ അരുൺ രാജ്, വരുൺ രാജ് എന്നിവരുടെ പേരിലുള്ള ആസ്തികളാണിത്. നാഗാലാൻഡിലെ സേവനത്തിനിടെ ബിനാമി ഇടപാടുകളിലൂടെ എം.കെ.ആർ.പിള്ള കോടികൾ കേരളത്തിലേക്ക് കടത്തിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. നികുതിയും പിഴയും അടക്കം 288 കോടി രൂപ സർക്കാരിലേക്ക് അടക്കാൻ ആദായ നികുതി വക.
നികുതി വെട്ടിപ്പ്: ശ്രീവത്സം ഗ്രൂപ്പിന്റെ ആസ്തികള്‍ കണ്ടുകെട്ടി. This article is published at 16 November 2018 06:17 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : നികുതി, വെട്ടിപ്പ്, ശ്രീവത്സം, ഗ്രൂപ്പിന്റെ, ആസ്തികള്‍, കണ്ടുകെട്ടി


Share