Kerala Home - മലയാളം - Mathrubhumi - ആണവ പദ്ധതികള്‍ നിരീക്ഷിക്കാന്‍ പല്ലികളും; ആരോപണവുമായി ഇറാന്‍

ആണവ പദ്ധതികള്‍ നിരീക്ഷിക്കാന്‍ പല്ലികളും; ആരോപണവുമായി ഇറാന്‍


21 August 2018 01:06

ടെഹ്റാൻ: ഇറാന്റെ ആണവ പദ്ധതികളെ നിരീക്ഷിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ പല്ലികളേയും ഓന്തുകളേയും ഉപയോഗിച്ചിരുന്നതായി ആരോപണം. പാശ്ചാത്യ രാജ്യങ്ങൾ വിനോദ സഞ്ചാരികളെയും ശാസ്ത്രജ്ഞരെയും പരിസ്ഥിതി പ്രവർത്തകരേയും ചാരന്മാരായി ഇറാനിലേക്ക് അയച്ചിരുന്നതായും മുതിർന്ന സൈനിക ഉപദേഷ്ടാവ് ഹസ്സൻ ഫിറൂസാബാദി പറഞ്ഞു. കുറച്ചുനാൾ മുമ്പ് പാലസ്തീനിന് സഹായംതേടി കുറച്ച് ആളുകൾ ഇറാനിൽ എത്തിയിരുന്നു. എന്നാൽ, അവർ ഏത് മാർഗമാണ് രാജ്യത്തെത്തിയതെന്നതിൽ സംശയമുണ്ടെന്നും അദ്ദേഹം ഐഎൽഎൻഎ വാർത്താ ഏജൻസിയോട് പറഞ്ഞു. അന്ന് രാജ്യത്ത് എത്തിയവരുടെ കൈവശം വിവിധയിനം പല്ലികളെയും ഓന്തുകളെയും കണ്ടെത്തിയിരുന്നു. ഈ ജീവികളുടെ തൊലി ആണവ കിരണങ്ങളെ ആകർഷിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിനകത്തെ യൂറേനിയം ശേഖരം കണ്ടെത്താനും ആണവ കേന്ദ്രങ്ങൾ കണ്ടെത്താനും ഇത്തരം ജീവികളെ ഉപയോഗിക്കുന്നതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കനേഡിയൻ പരിസ്ഥിതി പ്രവർത്തകനെ ഇറാൻ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. .
ആണവ പദ്ധതികള്‍ നിരീക്ഷിക്കാന്‍ പല്ലികളും; ആരോപണവുമായി ഇറാന്‍. This article is published at 21 August 2018 01:06 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : പദ്ധതികള്‍, നിരീക്ഷിക്കാന്‍, പല്ലികളും, ആരോപണവുമായി, ഇറാന്‍


Share