Kerala Home - മലയാളം - Mathrubhumi - 'ഈ ചോദ്യങ്ങള്‍ മോദിയോടും ആദിത്യനാഥിനോടും ചോദിക്കൂ'- വിദ്യാര്‍ഥികളോട് രാഹുല്‍ ഗാന്ധി

'ഈ ചോദ്യങ്ങള്‍ മോദിയോടും ആദിത്യനാഥിനോടും ചോദിക്കൂ'- വിദ്യാര്‍ഥികളോട് രാഹുല്‍ ഗാന്ധി


21 September 2018 10:30

അമേത്തി: മോദിയോടും ആദിത്യനാഥിനോടും ചോദ്യങ്ങൾ ഉന്നയിക്കാൻ വിദ്യാർഥികളോട് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി. തന്റെ നിയോജകമണ്ഡലമായ അമേത്തിയിൽ സ്കൂൾ വിദ്യാർഥികളുമായി സംവദിക്കുന്നതിനിടയിലാണ് വിദ്യാർഥികളുന്നയിച്ച ചോദ്യങ്ങൾക്ക് രാഹുൽ ഗാന്ധി ഇങ്ങനെ മറുപടി പറഞ്ഞത്. സർക്കാർ നിരവധി നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അവയൊന്നും എന്തുകൊണ്ടാണ് ഗ്രാമങ്ങളിൽ ശരിയായ രീതിയിൽ നടപ്പിൽ വരുത്താത്തത് എന്നായിരുന്നു വിദ്യാർഥികളുടെ ഒരുചോദ്യം. ബിജെപിയെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു ഇതിന് രാഹുൽ ഗാന്ധിയുടെ മറുപടി. ഈ ചോദ്യം നിങ്ങൾ മോദിജിയോട് ചോദിക്കൂ. ഇത് എന്റെ സർക്കാരല്ല. കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ നിങ്ങൾ ഈ ചോദ്യം എന്നോടു ചോദിക്കൂ- രാഹുൽ പറഞ്ഞു. അമേത്തിയിലെ വൈദ്യുതി പ്രശ്നമാണ് ഒരു വിദ്യാർഥി ചൂണ്ടിക്കാട്ടിയത്. യോഗി സർക്കാരാണ് അമേത്തി ഭരിക്കുന്നത്. ഞാൻ അമേത്തിയിലെ എംപിയാണ്. എന്നാൽ എന്റെ ജോലി ലോക്സഭയിൽ നിയമനിർമാണമാണ്. ഉത്തർപ്രദേശ് ഭരിക്കുകയെന്നത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജോലിയാണ്. എന്നാൽ അദ്ദേഹത്തിന് മറ്റു പല കാര്യങ്ങളും ചെയ്യുന്നതിനാണ് തിരക്ക്- അദ്ദേഹം പറഞ്ഞു. വൈദ്യുതി, വെള്ളം, വിദ്യാഭ്യാസം .
'ഈ ചോദ്യങ്ങള്‍ മോദിയോടും ആദിത്യനാഥിനോടും ചോദിക്കൂ'- വിദ്യാര്‍ഥികളോട് രാഹുല്‍ ഗാന്ധി. This article is published at 21 September 2018 10:30 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ചോദ്യങ്ങള്‍, മോദിയോടും, ആദിത്യനാഥിനോടും, ചോദിക്കൂ, വിദ്യാര്‍ഥികളോട്, രാഹുല്‍, ഗാന്ധി


Share