Kerala Home - മലയാളം - Mathrubhumi - സമൃതി ഇറാനിയോട് അപമര്യാദയായി പെരുമാറിയ നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കുറ്റപത്രം

സമൃതി ഇറാനിയോട് അപമര്യാദയായി പെരുമാറിയ നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കുറ്റപത്രം


21 September 2018 11:03

ന്യൂഡൽഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് അപമര്യാദയായിപെരുമാറിയതിന് ഡൽഹി സർവകലാശാലയിലെ നാല് വിദ്യാർഥികൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. ഡൽഹി വിമാനത്താവളത്തിൽ നിന്ന് ചാണക്യപുരിയിലെ വസതിയിലേക്ക് പോകുകയായിരുന്ന സമൃതി ഇറാനിയുടെ കാറിനെ നാല് വിദ്യാർഥികൾ മദ്യലഹരിയിൽ പിന്തുടരാൻ ശ്രമിക്കുകയും അപമര്യദയായി പെരുമാറിയെന്നുമാണ് കേസ്. സംഭവത്തെ തുടർന്ന് അറസ്റ്റിലായ വിദ്യാർഥികളെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. വൈദ്യപരിശോധനയിൽ ഇവർ മദ്യപിച്ചതായി കണ്ടെത്തുകയും ചെയ്തിരുന്നു. ചാണക്യപുരി പോലീസ് സ്റ്റേഷനിലാണ് സ്മൃതി ഇറാനി വിദ്യാർഥികൾക്കെതിരെ പരാതി നൽകിയത്.സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ചതടക്കമുള്ള കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. .
സമൃതി ഇറാനിയോട് അപമര്യാദയായി പെരുമാറിയ നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കുറ്റപത്രം. This article is published at 21 September 2018 11:03 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : സമൃതി, ഇറാനിയോട്, അപമര്യാദയായി, പെരുമാറിയ, നാല്, വിദ്യാര്‍ഥികള്‍ക്കെതിരെ, കുറ്റപത്രം


Share