Kerala Home - മലയാളം - Mathrubhumi - കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ രാം ജഠ്മലാനി സുപ്രീംകോടതിയില്‍

കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ രാം ജഠ്മലാനി സുപ്രീംകോടതിയില്‍


17 May 2018 02:38

ന്യൂഡൽഹി: സർക്കാർ രൂപീകരണത്തിനായി ബിജെപിയെ ക്ഷണിച്ച കർണാടക ഗവർണറുടെ നടപടിക്കെതിരെ മുതിർന്ന അഭിഭാഷകനും നിയവിദഗ്ദ്ധനുമായ മുൻ കേന്ദ്രമന്ത്രിയുമായ രാംജഠ്മലാനി സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനയെ അപമാനിക്കുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ജഠ്മലാനിയുടെ നീക്കം. തന്റെ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാംജഠ്മലാനി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെയാണ് സമീപിച്ചത്. എന്നാൽ സമാനമായ കോൺഗ്രസിന്റെ ഹർജി പരിഗണിക്കുന്ന ബെഞ്ചിനെ സമീപിക്കാൻ കോടതി ജഠ്മലാനിയോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് എ.കെ.സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നാളെ പത്തുമണിയോടെയാണ് കോൺഗ്രസ് ഹർജിയുടെ വാദം കേൾക്കുന്നത്. ഇതിന് മുമ്പായി ഈ ബെഞ്ചിനെ സമീപിക്കാനാണ് കോടതി നിർദേശിച്ചത്. ഭരണഘടന നൽകുന്ന അധികാരത്തെ അപമാനിക്കുന്ന നടപടിയാണ് ഗവർണറുടേത്. നടപടിയിലൂടെ ഭരണഘടനയെ അട്ടിമറിച്ചെന്നും ജഠ്മലാനി തന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഏതെങ്കിലും പാർട്ടിക്കെതിരല്ലെ തന്റെ ഹർജിയെന്നും അദ്ദേഹം പറഞ്ഞു. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്നടക്കം ചൂണ്ടിക്കാട്ടി കോൺഗ്രസ് ബുധനാഴ്ച രാത്രി വൈകിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ കോടതി വെള്ളിയാഴ്ച കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റിവെക്കുകയായിരുന്നു.
.
കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ രാം ജഠ്മലാനി സുപ്രീംകോടതിയില്‍. This article is published at 17 May 2018 02:38 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : കര്‍ണാടക, ഗവര്‍ണര്‍ക്കെതിരെ, ജഠ്മലാനി, സുപ്രീംകോടതിയില്‍


Share