Kerala Home - മലയാളം - Mathrubhumi - സംസ്ഥാനത്ത് കനത്ത മഴ; കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍, തൃശൂരിലും ജാഗ്രത

സംസ്ഥാനത്ത് കനത്ത മഴ; കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍, തൃശൂരിലും ജാഗ്രത


19 October 2018 04:21

കോഴിക്കോട്: ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ കോഴിക്കോട് മലയോര മേഖലയിൽ പലയിടത്തും ഉരുൾപൊട്ടി. കക്കയം, പുല്ലൂരാമ്പാറ, കരിഞ്ചോല, ചമൽ, കട്ടിപ്പാറ മേഖലയിലാണ് ഉരുൾപൊട്ടലുണ്ടായത്. കോഴിക്കോട് - കൊല്ലഗൽ ദേശീയ പാതയിൽ താമരശേരി ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. കൃഷിസ്ഥലങ്ങളും വെള്ളത്തിനടിയിലായി. കക്കയം ടൗണിന് സമീപമാണ് ഉരുൾപൊട്ടലുണ്ടായത്. തൃശൂർ ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. പെരിങ്ങൽകുത്ത് ഡാമിന്റെ ഷട്ടറുകൾ എല്ലാം തുറന്നുവിട്ടതായി കെ.എസ്.ഇ.ബി അറിയിച്ചു.ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. പി,എസ്.സി , സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. CH: land slides in Malabar area, Heavy rain continues in Thrissur .
സംസ്ഥാനത്ത് കനത്ത മഴ; കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍, തൃശൂരിലും ജാഗ്രത. This article is published at 19 October 2018 04:21 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : സംസ്ഥാനത്ത്, കനത്ത, കോഴിക്കോടും, മലപ്പുറത്തും, ഉരുള്‍പൊട്ടല്‍, തൃശൂരിലും, ജാഗ്രത


Share