Kerala Home - മലയാളം - Mathrubhumi - ജയിച്ചേ തീരൂ; ബ്ലാസ്റ്റേഴ്‌സ് ഇന്ന് പുണെയ്‌ക്കെതിരേ

ജയിച്ചേ തീരൂ; ബ്ലാസ്റ്റേഴ്‌സ് ഇന്ന് പുണെയ്‌ക്കെതിരേ


07 December 2018 07:14

കൊച്ചി: ഇനി ഒരു സമനില ബ്ലാസ്റ്റേഴ്സിനെ എവിടെയും എത്തിക്കില്ല. തോൽവിയുടെ കാര്യം ഓർക്കാൻ പോലുമാകില്ല. ഐ.എസ്.എല്ലിൽ തങ്ങളുടെ 11-ാം മത്സരത്തിനിറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞൊന്നും ആരാധകർ സ്വീകരിക്കില്ല. എഫ്.സി പുണെ സിറ്റിയാണ് ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മത്സരം വൈകിട്ട് 7.30ന് കലൂർ സ്റ്റേഡിയത്തിൽ. ഐ.എസ്.എൽ. സീസണുകളിൽ ഇതുവരെ ഇരുടീമുകളും ഒമ്പതു തവണയാണ് ഏറ്റുമുട്ടിയത്. അഞ്ചു പ്രാവശ്യം ബ്ലാസ്റ്റേഴ്സ് ജയിച്ചപ്പോൾ ഒരു തവണയേ പുണെ ജയിച്ചിട്ടുള്ളൂ. കൊച്ചി സ്റ്റേഡിയത്തിൽ ഇതിനുമുമ്പ് നാലുതവണ ഏറ്റുമുട്ടിയപ്പോൾ മൂന്നുതവണയും ബ്ലാസ്റ്റേഴ്സിനായിരുന്നു ജയം. ഒരു കളി സമനിലയായി. ബ്ലാസ്റ്റേഴ്സിനെക്കാൾ മോശമായ സ്ഥിതിയിലാണിപ്പോൾ പുണെ. പത്തു മത്സരങ്ങളിൽനിന്ന് അഞ്ചു പോയന്റുമായി ഒമ്പതാം സ്ഥാനത്താണവർ. ഏഴാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് കണക്കുകളിലെങ്കിലും ഇനിയും പ്രതീക്ഷയുണ്ട്. ജംഷേദ്പുരിനെതിരേ 1-1 സമനില വഴങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ നന്നായി കളിച്ച മത്സരങ്ങളിലൊന്നായിരുന്നു അത്. ഒരു വിന്നിങ് കോമ്പിനേഷനെ കണ്ടെത്താൻ കഴിയാതെ വിഷമിച്ച പരിശീലകൻ ഡേവിഡ് ജയിംസിന് പത്താം മത്സരം ആശ്വാസമായിരുന്നു. മധ്യനിര പന്ത് നിയന്ത്രിച്ചതോടെ ഫൈനൽ തേർഡിലേക്ക് പന്തെത്തിത്തുടങ്ങി. അവസരങ്ങൾ തുറന്നുകിട്ടുകയും ചെയ്തു. പക്ഷേ, നിർഭാഗ്യവശാൽ ഇതേ ഇലവനെ വീണ്ടും പരീക്ഷിക്കാൻ വെള്ളിയാഴ്ച ജയിംസിന് കഴിയില്ല. പരിക്കേറ്റ കിസിറ്റോയ്ക്ക് കളിക്കാനാകില്ലെന്ന് ജയിംസ് വ്യക്തമാക്കി. പെക്കുസനാകും പകരക്കാരൻ. ജിങ്കാൻ വിങ് ബാക്കിൽ തുടരുമെന്നും ജയിംസ് സൂചനനൽകി. ഡിഫൻസീവ് മിഡ്ഫീൽഡിൽ കളിച്ചിരുന്ന സെർബിയൻ താരം ക്രമറെവിച്ചിന്റെ പരിക്ക് ഭേദമാകാത്തതിനാൽ ഈ മത്സരത്തിലും ഇറങ്ങാനാവില്ല. Content Highlights: isl kerala blasters fc vs fc pune city LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:Roboto Condensed,sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:Roboto Condensed,sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}
.
ജയിച്ചേ തീരൂ; ബ്ലാസ്റ്റേഴ്‌സ് ഇന്ന് പുണെയ്‌ക്കെതിരേ. This article is published at 07 December 2018 07:14 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ജയിച്ചേ, തീരൂ, ബ്ലാസ്റ്റേഴ്‌സ്, ഇന്ന്, പുണെയ്‌ക്കെതിരേ


Share