Kerala Home - മലയാളം - Mathrubhumi - മോദി ഭരണകാലത്ത് വോട്ടിങ് യന്ത്രങ്ങള്‍ക്ക് നിഗൂഢ ശക്തിയുണ്ടെന്ന് രാഹുല്‍

മോദി ഭരണകാലത്ത് വോട്ടിങ് യന്ത്രങ്ങള്‍ക്ക് നിഗൂഢ ശക്തിയുണ്ടെന്ന് രാഹുല്‍


07 December 2018 07:13

ന്യൂഡൽഹി: രാജസ്ഥാനിലെയും തെലങ്കാനയിലെയും വോട്ടെടുപ്പ് അവസാനിച്ചാലും കോൺഗ്രസ് പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. മോദിയുടെ ഇന്ത്യയിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇ.വി.എം) ക്ക് നിഗൂഢ ശക്തിയുണ്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആരോപിച്ചു. രണ്ട് സംസ്ഥാനങ്ങളിലെയും ഓരോ പോളിങ് ബൂത്തുകളിലെയും പ്രവർത്തകർ പാർട്ടിയുടെ വിജയം ഉറപ്പാക്കാൻ എല്ലാ പരിശ്രമവും നടത്തണമെന്നും രാഹുൽ നിർദ്ദേശിച്ചു. മധ്യപ്രദേശിലെ വോട്ടിങ് യന്ത്രങ്ങൾ വിചിത്രമായാണ് പെരുമാറുന്നത്. ചിലർ ബസ് തട്ടിയെടുക്കുകയും രണ്ട് ദിവസത്തേക്ക് അപ്രത്യക്ഷരാവുകയും ചെയ്തു. മറ്റുചിലരെ ഹോട്ടലിൽ മദ്യപിച്ചിരിക്കുന്ന നിലയിൽ കണ്ടെത്തി. മോദിയുടെ ഇന്ത്യയിൽ വോട്ടിങ് യന്ത്രങ്ങൾക്ക് നിഗൂഢ ശക്തികളാണുള്ളത്. - രാഹുൽ ട്വീറ്റുചെയ്തു. മധ്യപ്രദേശിൽ വോട്ടെടുപ്പ് പൂർത്തിയായി 48 മണിക്കൂറുകൾക്ക് ശേഷമാണ് വോട്ടിങ് യന്ത്രങ്ങൾ കളക്ഷൻ സെന്ററുകളിൽ എത്തിയതെന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അവയുടെ പശ്ചാത്തലത്തിലാണ് രാഹുൽഗാന്ധിയുടെ വിമർശം. Content highlights:EVMs Have Mysterious Powers, Rahul Gandhi
.
മോദി ഭരണകാലത്ത് വോട്ടിങ് യന്ത്രങ്ങള്‍ക്ക് നിഗൂഢ ശക്തിയുണ്ടെന്ന് രാഹുല്‍. This article is published at 07 December 2018 07:13 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : മോദി, ഭരണകാലത്ത്, വോട്ടിങ്, യന്ത്രങ്ങള്‍ക്ക്, നിഗൂഢ, ശക്തിയുണ്ടെന്ന്, രാഹുല്‍


Share