Kerala Home - മലയാളം - Mathrubhumi - ടെലികോം കമ്പനികള്‍ക്ക് കനത്ത പ്രഹരം; ഇന്ന് അര്‍ധരാത്രിക്കുള്ളില്‍ കുടിശിക തീര്‍ക്കാന്‍ ഉത്തരവ്

ടെലികോം കമ്പനികള്‍ക്ക് കനത്ത പ്രഹരം; ഇന്ന് അര്‍ധരാത്രിക്കുള്ളില്‍ കുടിശിക തീര്‍ക്കാന്‍ ഉത്തരവ്


14 February 2020 08:10

ന്യൂഡൽഹി: ടെലികോം കമ്പനികളായ എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയ്ക്ക് കനത്ത പ്രഹരം നൽകി കേന്ദ്രസർക്കാർ ഉത്തരവ്. ക്രമീകരിച്ച മൊത്തവരുമാന (എജിആർ) കുടിശിക ഇന്ന് രാത്രി 11.59 നുള്ളിൽ അടച്ചു തീർക്കണമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. ടെലികോം കമ്പനികളിൽ നിന്നും കുടിശിക തിരികെ വാങ്ങുന്ന വൈകിപ്പിച്ചതിന് സുപ്രീംകോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് ടെലികോം മന്ത്രാലയത്തിന്റെ നീക്കം. എജിആർ കുടിശികയായി ആകെ 1.47 ലക്ഷം കോടി രൂപ ടെലികോം കമ്പനികൾ ഉടൻ നൽകണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 92,642 കോടി രൂപ ലൈസൻസ് ഫീ ഇനത്തിലും 55,054 കോടിരൂപ സ്പെക്ട്രം യൂസേജ് ചാർജ് ഇനത്തിലുമാണ് കമ്പനികൾ നൽകാനുള്ളത്. എജിആർ കുടിശിക അനുസരിച്ച് വോഡഫോൺ ഐഡിയക്ക് 53,000 കോടി രൂപയും, ഭാരതി എയർടെലിന് 35,500 കോടി രൂപയും പ്രവർത്തനമവസാനിപ്പിച്ച ടാറ്റ ടെലിസർവീസസിന് 14,000 കോടി രൂപയും കുടിശികയായി നൽകാനുണ്ട്. ഉത്തരവ് കിട്ടിയ എയർടെൽ ഫെബ്രുവരി 20 ന് മുമ്പായി 10,000 കോടി രൂപ നൽകാമെന്നും ബാക്കി തുക മാർച്ച് 17 ന് മുമ്പ് നൽകാമെന്നും എയർടെൽ അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെയാണ് ടെലികോം മന്ത്രാലയം കമ്പനികൾക്ക് സർക്കിളുകളും സോണുകളും അനുസരിച്ച് നോട്ടീസ് നൽകിയത്. എജിആർ കുടിശികയായ 1.47 ലക്ഷം കോടി രൂപ ടെലികോം കമ്പനികൾ ഉടൻ നൽകണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കുടിശ്ശിക പൂർണമായി നൽകാൻ സാധിക്കുന്നില്ലെങ്കിൽ കമ്പനികൾ അവരുടെ വിശ്വാസ്യത ഉറപ്പിക്കുന്നതിനും കൂടുതൽ സമയം ലഭിക്കുന്നതിനും മതിയായ ഒരു വലിയ തുക നൽകാൻ തയ്യാറാവണമെന്ന് സുപ്രീംകോടതി പറഞ്ഞു. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കമ്പനികളുടെ ഡയറക്ടർമാരോടും മാനേജിങ് ഡയറക്ടർമാരോടും കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. Content Highlights:Govt Asks Airtel, Vodafone to Clear Dues by today midnight
.
ടെലികോം കമ്പനികള്‍ക്ക് കനത്ത പ്രഹരം; ഇന്ന് അര്‍ധരാത്രിക്കുള്ളില്‍ കുടിശിക തീര്‍ക്കാന്‍ ഉത്തരവ്. This article is published at 14 February 2020 08:10 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ടെലികോം, കമ്പനികള്‍ക്ക്, കനത്ത, പ്രഹരം, ഇന്ന്, അര്‍ധരാത്രിക്കുള്ളില്‍, കുടിശിക, തീര്‍ക്കാന്‍, ഉത്തരവ്


Share