Kerala Home - മലയാളം - Mathrubhumi - മെട്രോ കോറിഡോര്‍ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ച് മമത

മെട്രോ കോറിഡോര്‍ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ച് മമത


14 February 2020 09:23

ന്യൂഡൽഹി: കൊൽക്കത്ത കിഴക്ക് - പടിഞ്ഞാറ് മെട്രോ ഇടനാഴി ഉദ്ഘാടനത്തിന് ക്ഷണിക്കാത്തിൽ ഖേദം പ്രകടപ്പിച്ച് വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വെള്ളിയാഴ്ച നിയമസഭാ സമ്മേളനത്തിനിടെയാണ് മമത ബിജെപിക്കെതിരയുള്ള തന്റെ ഖേദം പ്രകടമാക്കിയത്. മമതാ ബാനർജി റെയിൽവേ വകുപ്പ് മന്ത്രിയായിരുന്നു കാലത്താണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. എന്നിട്ടും, വ്യാഴാഴ്ച നടന്ന ഉദ്ഘാടനത്തിൽ മമതയെ ക്ഷണിക്കാനുള്ള മര്യാദ ബിജെപി കാണിച്ചില്ലെന്നാണ് അവർ നിയമസഭയിൽ ആരോപിച്ചത്. ഈസ്റ്റ് - വെസ്റ്റ് മെട്രോ പദ്ധതിയ്ക്കായി ഞങ്ങൾ കഠിനമായി പ്രവർത്തിച്ചും കേണപേക്ഷിച്ചുമാണ് അംഗീകാരം ലഭിച്ചത്. എന്നിട്ട് ഒരു ചെറിയ റൂട്ടിലേക്കുള്ള സർവീസിന്റെ ചടങ്ങായിട്ടു പോലും എന്നെ അറിയിക്കുകയോ വിളിക്കുകയോ ചെയ്യേണ്ട മര്യാദ ബിജെപി കാണിച്ചില്ല.- മമത പറഞ്ഞു. വ്യാഴാഴ്ചയാണ് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സെക്ടർ-വി മുതൽ സാൾട്ട് ലേക്ക് സ്റ്റേഡിയം വരെയുള്ള കിഴക്ക്-പടിഞ്ഞാറൻ മെട്രോ ഇടനാഴിയുടെ ആദ്യ ഘട്ടം റെയിൽവേ മന്ത്രി പീയുഷ് ഗോയൽ ഫ്ളാഗ് ഓഫ് ചെയ്തത്. കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. Content Highlights: Mamatha Banarjee felt bad for not to invite for the metro corridor inauguration
.
മെട്രോ കോറിഡോര്‍ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ച് മമത. This article is published at 14 February 2020 09:23 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : മെട്രോ, കോറിഡോര്‍, ഉദ്ഘാടനത്തിന്, ക്ഷണിക്കാത്തതില്‍, ഖേദം, പ്രകടിപ്പിച്ച്


Share