Kerala Home - മലയാളം - Mathrubhumi - നിങ്ങളുടെ ചുമലില്‍ രാജ്യത്തിന്റെ ഭാരം; കുടിയേറ്റ തൊഴിലാളികളുമായുള്ള രാഹുലിന്റെ വീഡിയോ പുറത്ത്‌

നിങ്ങളുടെ ചുമലില്‍ രാജ്യത്തിന്റെ ഭാരം; കുടിയേറ്റ തൊഴിലാളികളുമായുള്ള രാഹുലിന്റെ വീഡിയോ പുറത്ത്‌


23 May 2020 04:37

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുടിയേറ്റ തൊഴിലാളികളുമായി സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ട് കോൺഗ്രസ്. ലോക്ക്ഡൗണിനെ തുടർന്ന് ഹരിയാണയിലെ അംബാലയിൽനിന്ന് ഉത്തർപ്രദേശിലെ ഝാൻസിയിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികളുമായാണ് രാഹുൽ സംസാരിച്ചത്. നൂറു കിലോമീറ്ററുകൾ കാൽനടയായി പിന്നിട്ടതിന് ശേഷം റോഡരികിൽ വിശ്രമിക്കാനിരുന്ന കുടിയേറ്റ തൊഴിലാളികൾക്കൊപ്പം നടപ്പാതയിൽ ഇരുന്നാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നത്. 17 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ മെയ് പതിനാറിനാണ് ചിത്രീകരിച്ചിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ ബുദ്ധിമുട്ടുകളും അവർ അഭിമുഖീകരിക്കുന്ന വിവേചനങ്ങളും തൊഴിലിടത്തിൽനിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് മടങ്ങാൻ തീരുമാനിച്ചതിനെ കുറിച്ചും രാഹുൽ അവരോട് ചോദിച്ചറിഞ്ഞു. വീഡിയോയുടെ തുടക്കത്തിൽ കോവിഡ് 19 ഏറ്റവും മോശമായി ബാധിച്ചത് കുടിയേറ്റ തൊഴിലാളികളെയാണ് എന്ന് രാഹുൽ ഗാന്ധി പറയുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ കിലോമീറ്ററുകളാണ് ഇവർ കാൽനടയായി സഞ്ചരിക്കുന്നത്. എന്നാൽ അവർ യാത്ര അവസാനിപ്പിക്കുന്നില്ല, നടത്തം തുടരുകയാണ്. അവരെന്താണ് ചിന്തിക്കുന്നത്, ഭയപ്പെടുന്നത്, സ്വപ്നം കാണുന്നത്, അവരുടെ പ്രതീക്ഷകൾഎന്നിവയുടെ ചെറിയൊരു സൂചനയാണ് ഈ വീഡിയോയിലൂടെ നൽകുന്നതെന്ന് രാഹുൽ പറയുന്നു. Watch this short film in which I speak with Indias real nation builders, our migrant brothers & sisters. https://t.co/As99mjVvyt — Rahul Gandhi (@RahulGandhi) May 23, 2020 തൊഴിലാളികളുമായി സംസാരിച്ചതിന് ശേഷം ഡൽഹി പോലീസിനെതിരെ കോൺഗ്രസ് ആരോപണമുന്നയിച്ചിരുന്നു. തൊഴിലാളികളെ തടവിലാക്കിയെന്നായിരുന്നു ആരോപണം, എന്നാൽ ഡൽഹി പോലീസ് ഇത് നിഷേധിച്ചു. ഞങ്ങൾ കുടിയേറ്റ തൊഴിലാളികളെ തടവിൽ വെച്ചില്ല. രാഹുൽ ഗാന്ധി കുടിയേറ്റ തൊഴിലാളികളുമായി ചർച്ച നടത്തിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അണികൾ അവരെ വാഹനങ്ങളിൽ കൊണ്ടുപോയി- ഡെപ്യൂട്ടി കമ്മിഷണർ ആർ.പി.മീണ പറയുന്നു. തൊഴിലാളികളുടെ അഭ്യർഥന പ്രകാരം കോൺഗ്രസ് അവർക്ക് യാത്രക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പാടുചെയ്തിരുന്നു. നാട്ടിലേക്ക് തിരിച്ചെത്തിയ ഇവർ പ്രാദേശിക ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങളനുസരിച്ച് 21 ദിവസത്തെ ക്വാറന്റീനിലും പ്രവേശിച്ചു. ഞങ്ങൾ നിസ്സഹായരാണ്. ഞങ്ങൾ മറ്റെന്തു ചെയ്യാനാണ്. ഞങ്ങൾക്ക് നടന്നേ മതിയാകൂവെന്ന് വീഡിയോയിൽ കുടിയേറ്റ തൊഴിലാളിയായ മഹേഷ്കുമാർ ചോദിക്കുന്നുണ്ട്. എന്റെ സഹോദരീ-സഹോദരന്മാരേ, നിങ്ങളാണ് ഈ രാജ്യത്തിന്റെ കരുത്ത്. നിങ്ങൾ ചുമലിൽ രാജ്യത്തിന്റെ ഭാരം ചുമക്കുകയാണ്. രാജ്യം മുഴുവൻ നിങ്ങൾക്ക് നീതി കിട്ടണമെന്നാണ് ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ കരുത്തിനെ ശാക്തീകരിക്കുക എന്നുള്ളത് ഞങ്ങളുടെ കടമയാണ്എന്ന രാഹുൽ ഗാന്ധിയുടെ സന്ദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. Content Highlights:Rahul Gandhis interaction with migrant workers
.
നിങ്ങളുടെ ചുമലില്‍ രാജ്യത്തിന്റെ ഭാരം; കുടിയേറ്റ തൊഴിലാളികളുമായുള്ള രാഹുലിന്റെ വീഡിയോ പുറത്ത്‌. This article is published at 23 May 2020 04:37 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : നിങ്ങളുടെ, ചുമലില്‍, രാജ്യത്തിന്റെ, ഭാരം, കുടിയേറ്റ, തൊഴിലാളികളുമായുള്ള, രാഹുലിന്റെ, വീഡിയോ, പുറത്ത്‌