Kerala Home - മലയാളം - Mathrubhumi - കോവിഡ് മരുന്നെന്ന പേരില്‍ പതഞ്ജലിക്ക് 'കോറോണില്‍' വില്‍ക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കോവിഡ് മരുന്നെന്ന പേരില്‍ പതഞ്ജലിക്ക് 'കോറോണില്‍' വില്‍ക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍


30 June 2020 10:13

ന്യൂഡൽഹി: കോവിഡ് രോഗം സുഖപ്പെടുത്തുമെന്ന് അവകാശപ്പെട്ട് യോഗ ഗുരു രാംദേവിന്റെ പതഞ്ജലി ആയുർവേദിന് മരുന്ന് വിൽപ്പന നടത്താനാകില്ലെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം. കോവിഡ് 19 രോഗത്തെപ്പറ്റി മരുന്നിന്റെ ലേബലിൽപോലും അവകാശവാദം ഉന്നയിക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ദിവ്യ കോറോണിൽ ടാബ്ലെറ്റ് അടക്കമുള്ളവയുടെ പാക്കേജിലോ ലേബലിലോ കോവിഡ് രോഗം ഭേദമാക്കുമെന്ന അവകാശവാദം ഉന്നയിക്കാൻ പാടില്ലെന്ന് ഉത്തരാഖണ്ഡ് ലൈസൻസിങ് അതോറിറ്റിക്ക് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ഡ്രഗ് പോളിസി വിഭാഗം അയച്ച ഇ-മെയിലിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ടിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് മാത്രമെ മരുന്നിന്റെ പരസ്യങ്ങളും മറ്റു പ്രചാരണ പ്രവർത്തനങ്ങളും പാടുള്ളൂ. പ്രതിരോധശേഷി വർധിപ്പിക്കുന്ന മരുന്നെന്ന നിലയിൽ മാത്രമാണ് കോറോണിലിന് ഉത്തരാഖണ്ഡ് ആയുഷ് മന്ത്രാലയം അംഗീകാരവും ലൈസൻസും പരീക്ഷണത്തിനുള്ള അനുമതിയും നൽകിയത്. വൈറസ് ബാധ ഭേദമാക്കുമെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് പതഞ്ജലി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് ഡ്രഗ് ലൈസൻസ് വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. വൈറസിന്റെ പ്രതീകാത്മക ചിത്രംപോലും മരുന്നിന്റെ ലേബലിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് പതഞ്ജലിയുടെ അവകാശവാദം. എന്നാൽ കോറോണിലിന്റെ ലേബലിൽ വൈറസിന്റെ പ്രതീകാത്മക ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പതഞ്ജലിയുടെ നിർമാണശാലയിൽ പരിശോധന നടത്തിയ ഉത്തരാഖണ്ഡിലെ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ലേബലിലെ പ്രതീകാത്മക ചിത്രവും അവകാശവാദവും പിൻവലിക്കണമെന്ന് പതഞ്ജലിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിർദേശം പാലിക്കപ്പെട്ടുവെന്ന് ഉറപ്പാക്കിയ ശേഷമെ അന്തിമ അനുമതി നൽകൂവെന്നും ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയോട് പറഞ്ഞു. ഹരിദ്വാർ ആസ്ഥാനമായ കമ്പനി കഴിഞ്ഞയാഴ്ചയാണ് കോറോണിൽ അവതരിപ്പിച്ചത്. കോവിഡ് 19 രോഗം ഭേദമാക്കും എന്നായിരുന്നു അവകാശവാദം. ഏഴ് ദിവസം നടത്തിയ പരീക്ഷണത്തിനിടെ പതഞ്ജലിയുടെ മറ്റൊരു ഔഷധത്തിനൊപ്പം ഈ മരുന്ന് കഴിച്ച എല്ലാ കോവിഡ് ബാധിതർക്കും രോഗം ഭേദമായെന്നും അവർ അവകാശപ്പെട്ടിരുന്നുവെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ജയ്പുർ ആസ്ഥാനമായ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് പരീക്ഷണം നടത്തിയത്. എന്നാൽ, മരുന്നിന്റെ പരസ്യം ഇതുവരെ നൽകിയിട്ടില്ലെന്ന് പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണ ചൊവ്വാഴ്ച പറഞ്ഞിരുന്നു. കോവിഡ് രോഗം സുഖപ്പെടുത്തുമെന്നോ നിയന്ത്രിക്കുമെന്നോ തങ്ങൾ ഇതുവരെ അവകാശവാദം ഉന്നയിച്ചിട്ടില്ല. നിയന്ത്രിത സാഹചര്യത്തിൽ കൊറോണ വൈറസ് ബാധികർക്കിടയിൽ നടത്തിയ പരീക്ഷണത്തിനിടെ രോഗികൾക്ക് അസുഖം ഭേദപ്പെട്ടുവെന്ന് മാത്രമാണ് അവകാശപ്പെട്ടത്. അക്കാര്യത്തിൽ യാതൊരു ആശയക്കുഴപ്പവും ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മരുന്ന്അവതരിപ്പിച്ച് മണിക്കൂറുകൾക്കകം മരുന്നിന്റെ ചേരുവകളുടെയും ഇതിനുവേണ്ടി നടത്തിയ ഗവേഷണത്തിന്റെയും വിശദാംശങ്ങൾ അറിയിക്കണമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം പതഞ്ജലിയോട്.
കോവിഡ് മരുന്നെന്ന പേരില്‍ പതഞ്ജലിക്ക് 'കോറോണില്‍' വില്‍ക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. This article is published at 30 June 2020 10:13 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : കോവിഡ്, മരുന്നെന്ന, പേരില്‍, പതഞ്ജലിക്ക്, കോറോണില്‍, വില്‍ക്കാനാവില്ലെന്ന്, കേന്ദ്ര, സര്‍ക്കാര്‍