Kerala Home - മലയാളം - Mathrubhumi - പരിശോധനാഫലം ഉപേക്ഷിക്കില്ല; ആന്റിബോഡി ഫലം അന്തിമമല്ല

പരിശോധനാഫലം ഉപേക്ഷിക്കില്ല; ആന്റിബോഡി ഫലം അന്തിമമല്ല


13 August 2020 09:00

തിരുവനന്തപുരം: സമൂഹവ്യാപനമുണ്ടായിട്ടുണ്ടോ എന്നറിയാനായി സംസ്ഥാനത്ത് നടത്തിയ ആന്റിബോഡി പരിശോധനാഫലം ഉപേക്ഷിക്കില്ല. അതേസമയം, ഐ.സി.എം.ആർ. അനുമതി ലഭിച്ച സാഹചര്യത്തിൽ ആന്റിജൻ പരിശോധന വ്യാപകമായി നടത്താൻ സർക്കാർ തീരുമാനിച്ചു. ആരോഗ്യപ്രവർത്തകർ, പോലീസുകാർ, സാമൂഹിക സമ്പർക്കം കൂടുതലുള്ളവർ തുടങ്ങിയവരുടെ സാംപിളുകളിലാണ് ആന്റിബോഡി പരിശോധന നടത്തിയത്. എച്ച്.എൽ.എലിൽനിന്നു വാങ്ങിയ 10,000 കിറ്റുകൾ ഇതിനായി ഉപയോഗിച്ചു. 40,000 കിറ്റുകൾകൂടി എച്ച്.എൽ.എലിൽനിന്നു വാങ്ങിയിട്ടുമുണ്ട്. എന്നാൽ, ആന്റിബോഡി പരിശോധനയിൽ പ്രതീക്ഷിച്ചതിലധികം പോസിറ്റീവ് ഫലം ലഭിച്ചിരുന്നു. കൂടുതൽ പോസിറ്റീവ് ഫലം വന്നത് കിറ്റിന്റെ ഗുണനിലവാരമില്ലായ്മമൂലമാണെന്നും അതിനാൽ ഫലം ഉപേക്ഷിക്കുമെന്നും ചില മാധ്യമങ്ങളിൽ (മാതൃഭൂമിയിലല്ല) വാർത്ത വന്നിരുന്നു. ഇതു ശരിയല്ലെന്ന് മന്ത്രി കെ.കെ. ശൈലജ മാതൃഭൂമിയോടു പറഞ്ഞു.‘‘ആന്റിബോഡി പരിശോധന പ്രാഥമികം മാത്രമാണ്. പതിനായിരം പേരുടെ സാംപിളുകളാണ് പരിശോധിച്ചത്. ഇതിൽ പോസിറ്റീവ് ആയ സാംപിളുകൾ കോവിഡ് നിർണയത്തിനുള്ള ആർ.ടി.പി.സി.ആർ. പരിശോധനയ്ക്കായി വിവിധ ജില്ലകളിലെ ലാബുകൾക്കു കൈമാറിയിട്ടുണ്ട്. അവയുടെ ഫലം വരു.
പരിശോധനാഫലം ഉപേക്ഷിക്കില്ല; ആന്റിബോഡി ഫലം അന്തിമമല്ല. This article is published at 13 August 2020 09:00 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : പരിശോധനാഫലം, ഉപേക്ഷിക്കില്ല, ആന്റിബോഡി, അന്തിമമല്ല